കൊല്ലത്ത് ബിന്ദുകൃഷ്ണക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് പ്രസിഡണ്ടുമാരും മുഴുവന്‍ മണ്ഡലം പ്രസിഡണ്ടുമാരും രാജിവെച്ചു

കൊല്ലം: കൊല്ലത്ത് ബിന്ദു കൃഷ്ണക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടുമാരും മുഴുവന്‍ മണ്ഡലം പ്രസിഡണ്ടുമാരുമാണ് രാജിവെച്ചത്. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉള്‍പ്പെടെ ഇ മെയില്‍ അയച്ചിരുന്നു. നാലര വര്‍ഷക്കാലം ജില്ലയില്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം […]

കൊല്ലം: കൊല്ലത്ത് ബിന്ദു കൃഷ്ണക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടുമാരും മുഴുവന്‍ മണ്ഡലം പ്രസിഡണ്ടുമാരുമാണ് രാജിവെച്ചത്.
കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉള്‍പ്പെടെ ഇ മെയില്‍ അയച്ചിരുന്നു.
നാലര വര്‍ഷക്കാലം ജില്ലയില്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ജില്ലയില്‍ കോണ്‍ഗ്രസിന്റെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it