പള്ളി കോംപൗണ്ടില്‍ നിര്‍ത്തിയിട്ട അധ്യാപകരുടെ രണ്ട് ബൈക്കുകള്‍ കത്തിച്ച നിലയില്‍

കാസര്‍കോട്: തളങ്കര പള്ളിക്കാലില്‍ പള്ളിയുടെ കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ കത്തിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്കുകളിലൊന്ന് പൂര്‍ണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ കാസര്‍കോട് പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. പള്ളിയുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മലപ്പുറം പുളിക്കല്‍ കൊടികുത്തി പറമ്പയിലെ യു. നജ്മുദ്ദീന്‍, മലപ്പുറം ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്‍ എന്നിവരുടെ ബൈക്കുകളാണ് കത്തിനശിച്ചത്. നജ്മുദ്ദീന്റെ ബൈക്ക് പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെ ബൈക്കുകള്‍ കത്തുന്നത് കണ്ട് […]

കാസര്‍കോട്: തളങ്കര പള്ളിക്കാലില്‍ പള്ളിയുടെ കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ കത്തിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്കുകളിലൊന്ന് പൂര്‍ണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ കാസര്‍കോട് പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. പള്ളിയുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മലപ്പുറം പുളിക്കല്‍ കൊടികുത്തി പറമ്പയിലെ യു. നജ്മുദ്ദീന്‍, മലപ്പുറം ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്‍ എന്നിവരുടെ ബൈക്കുകളാണ് കത്തിനശിച്ചത്. നജ്മുദ്ദീന്റെ ബൈക്ക് പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെ ബൈക്കുകള്‍ കത്തുന്നത് കണ്ട് പരിസരവാസികളാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. പള്ളി സെക്രട്ടറി സുബൈര്‍ പള്ളിക്കാല്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയത്. തീവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles
Next Story
Share it