എംഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. 4.500 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫും സംഘവും അറസ്റ്റ് ചെയ്തു. ഹര്‍ഷാദ് (32), ഹസൈനാര്‍(42) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് കരുവളത്ത് വെച്ച് നടത്തിയ പരിശോധനക്കിടെയാണ് ബൊലേനോ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, അജീഷ് സി., മഞ്ജുനാഥന്‍, വി. മോഹന്‍ […]

കാസര്‍കോട്: ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. 4.500 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫും സംഘവും അറസ്റ്റ് ചെയ്തു. ഹര്‍ഷാദ് (32), ഹസൈനാര്‍(42) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് കരുവളത്ത് വെച്ച് നടത്തിയ പരിശോധനക്കിടെയാണ് ബൊലേനോ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, അജീഷ് സി., മഞ്ജുനാഥന്‍, വി. മോഹന്‍ കുമാര്‍, നിഷാദ്, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it