കാറില്‍ കടത്തിയ 337 ലിറ്റര്‍ കര്‍ണാടക, ഗോവന്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കുമ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച കര്‍ണാടക, ഗോവന്‍ മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മിയാപ്പദവ് കൂളിയുരിലെ വിനീത് ഷെട്ടി (25), സന്തോഷ് (24) എന്നിവരെയാണ് കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് സംഘം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ സാജന് അപ്യാലിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ആരിക്കാടിയില്‍ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടിച്ചത്. മാരുതി റിഡ്സ് കാറിന്റെ സീറ്റിലും ഡിക്കിയിലും സൂക്ഷിച്ച നിലയിലാണ് 216 […]

കുമ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച കര്‍ണാടക, ഗോവന്‍ മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മിയാപ്പദവ് കൂളിയുരിലെ വിനീത് ഷെട്ടി (25), സന്തോഷ് (24) എന്നിവരെയാണ് കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് സംഘം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ സാജന് അപ്യാലിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ആരിക്കാടിയില്‍ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടിച്ചത്. മാരുതി റിഡ്സ് കാറിന്റെ സീറ്റിലും ഡിക്കിയിലും സൂക്ഷിച്ച നിലയിലാണ് 216 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവും 121 ലീറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവും കണ്ടെത്തിയത്. 337 ലീറ്റര്‍ മദ്യവും കാറും രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തതിന് ശേഷം കുമ്പള എക്സൈസിന് കൈമാറി. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാന്‍ വേണ്ടിയാണ് മദ്യം കടത്തിയതെന്നാണ് വിവരമെന്ന് എക്സൈസ് സംഘം പറഞ്ഞു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മെയ് മോള് ജോണ്‍, വി.മഞ്ചുനാഥ, എ.കെ. നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ഡ്രൈവര്‍ പി.എ. ക്രിസ്റ്റിന് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളെ ഇന്ന് ഉച്ചയോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.