223 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: 223 ലിറ്റര്‍ ഗോവന്‍നിര്‍മ്മിത വിദേശമദ്യവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ടാജെയിലെ സത്യനാരായണ(31), ചുക്കിനടുക്കയിലെ അനുഷത്ത്(26) എന്നിവരാണ് അറസ്റ്റിലായത്. സത്യനാരായണ കഴിഞ്ഞ ദിവസം 4.55 ലിറ്റര്‍ ബിയറുമായി എക്‌സൈസിന്റെ പിടിയിലായിരുന്നു. ഇന്ന് രാവിലെ ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രമേശന്‍, ജനാര്‍ദന, അമല്‍ജിത്ത്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അനുഷത്തിന്റെ നീര്‍ച്ചാല്‍ ശാന്തിപ്പള്ളയിലെ വീട്ടിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടെ നിന്ന് […]

ബദിയടുക്ക: 223 ലിറ്റര്‍ ഗോവന്‍നിര്‍മ്മിത വിദേശമദ്യവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ടാജെയിലെ സത്യനാരായണ(31), ചുക്കിനടുക്കയിലെ അനുഷത്ത്(26) എന്നിവരാണ് അറസ്റ്റിലായത്. സത്യനാരായണ കഴിഞ്ഞ ദിവസം 4.55 ലിറ്റര്‍ ബിയറുമായി എക്‌സൈസിന്റെ പിടിയിലായിരുന്നു. ഇന്ന് രാവിലെ ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രമേശന്‍, ജനാര്‍ദന, അമല്‍ജിത്ത്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അനുഷത്തിന്റെ നീര്‍ച്ചാല്‍ ശാന്തിപ്പള്ളയിലെ വീട്ടിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടെ നിന്ന് കുറച്ച് മദ്യം പിടികൂടി. അനുഷത്ത് നല്‍കിയ വിവരത്തെ തുടര്‍ന്ന് സത്യനാരായണയുടെ വീട്ടില്‍ പരിശോധന നടത്തിയ എക്സൈസ് 180 മില്ലി ലിറ്ററിന്റെ 27 കെയ്സ് മദ്യം പിടികൂടുകയായിരുന്നു. അനുഷത്ത് നേരത്തെ അബ്കാരികേസില്‍ പ്രതി കൂടിയാണ്.

Related Articles
Next Story
Share it