കുമ്പളയില്‍ രണ്ട് കിലോ ചന്ദനമുട്ടിയുമായി രണ്ടുപേര്‍ അറസ്റ്റില്‍

കുമ്പള: രണ്ട് കിലോ ചന്ദനമുട്ടിയുമായി 2പേരെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. കളത്തൂര്‍ കുണ്ടങ്കാരടുക്കയിലെ രൂപേഷ് (19), കളത്തൂരിലെ നൗഷാദ് (21) എന്നിവരെയാണ് കുമ്പള അഡീഷണല്‍ എസ്.ഐ. കെ.പി.വി. രാജീവനും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ വൈകിട്ട് ഇച്ചിലംപാടിയില്‍ ഒരു തോടിന് സമീപത്തെ ചന്ദനമരം മുറിക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടുകയും ചന്ദനമുട്ടി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Related Articles
Next Story
Share it