198 ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 198.72 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. പി.പി. ജനാര്‍ദ്ദനും സംഘവും പിടികൂടി. മുഹമ്മദ് ഷഫീഖ്, കെ.എന്‍. ബാലകൃഷ്ണന്‍ ഹൊള്ള എന്നിവരേയാണ് തായലങ്ങാടി-തളങ്കര റോഡില്‍ നിന്നും മഡോണ സ്‌കൂളിലേക്ക് പോകുന്ന റോഡില്‍ വെച്ചുള്ള വാഹന പരിശോധനക്കിടെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍ വി., ബിജോയ് ഇ.കെ., സിവില്‍ ഓഫീസര്‍മാരായ നിഷാദ് പി.നായര്‍, മഞ്ജുനാഥന്‍ വി., മോഹനകുമാര്‍ എല്‍, ശൈലേഷ് കുമാര്‍ പി, ഡ്രൈവര്‍ ദിജിത്ത് […]

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 198.72 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. പി.പി. ജനാര്‍ദ്ദനും സംഘവും പിടികൂടി. മുഹമ്മദ് ഷഫീഖ്, കെ.എന്‍. ബാലകൃഷ്ണന്‍ ഹൊള്ള എന്നിവരേയാണ് തായലങ്ങാടി-തളങ്കര റോഡില്‍ നിന്നും മഡോണ സ്‌കൂളിലേക്ക് പോകുന്ന റോഡില്‍ വെച്ചുള്ള വാഹന പരിശോധനക്കിടെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍ വി., ബിജോയ് ഇ.കെ., സിവില്‍ ഓഫീസര്‍മാരായ നിഷാദ് പി.നായര്‍, മഞ്ജുനാഥന്‍ വി., മോഹനകുമാര്‍ എല്‍, ശൈലേഷ് കുമാര്‍ പി, ഡ്രൈവര്‍ ദിജിത്ത് പി.വി എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it