ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന പൊലീസുകാരെ മോട്ടോര്‍സൈക്കിള്‍ തടഞ്ഞ് മര്‍ദ്ദിച്ചു; രണ്ടുപ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന രണ്ട് പൊലീസുകാരെ മോട്ടോര്‍ സൈക്കിള്‍ തടഞ്ഞ് മര്‍ദ്ദിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാനി പോള്‍ (39), മാക്സിം ജോസഫ് നൊറോണ (54) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി മംഗളൂരു യെയ്യടി ജംഗ്ഷനില്‍ വെച്ച് മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശിവാനന്ദ ഡിടി, ബീരേന്ദ്ര എസ് മേതി എന്നിവരെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ ഡാനിയും മാക്സിം […]

മംഗളൂരു: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന രണ്ട് പൊലീസുകാരെ മോട്ടോര്‍ സൈക്കിള്‍ തടഞ്ഞ് മര്‍ദ്ദിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാനി പോള്‍ (39), മാക്സിം ജോസഫ് നൊറോണ (54) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി മംഗളൂരു യെയ്യടി ജംഗ്ഷനില്‍ വെച്ച് മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശിവാനന്ദ ഡിടി, ബീരേന്ദ്ര എസ് മേതി എന്നിവരെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ ഡാനിയും മാക്സിം ജോസഫും കാര്‍ കുറുകെയിട്ട് തടയുകയും മോട്ടോര്‍സൈക്കിളിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ശിവാനന്ദയെയും ബീരേന്ദ്രയെയും ഇവര്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പൊലീസുകാരുടെ യൂണിഫോം ഇരുവരും വലിച്ചുകീറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ കീശയിലുണ്ടായിരുന്ന പണം പ്രതികള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. സംഭവത്തില്‍ കദ്രി പൊലീസ് ഡാനിക്കും മാക്സിം ജോസഫിനുമെതിരെ പൊലീസിനെ അക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുക്കുകയായിരുന്നു.

Related Articles
Next Story
Share it