ഷാന്‍ വധക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: കേരളത്തെ നടുക്കി ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഷാന്‍ വധക്കേസില്‍ പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായതെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും എ.ഡി.ജി.പി വ്യക്തമാക്കി. ഷാന്‍ വധകേസില്‍ മുഖ്യആസൂത്രകനടക്കം രണ്ട് പേരാണ് പിടിയിലായതെന്നും കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരെ […]

ആലപ്പുഴ: കേരളത്തെ നടുക്കി ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
ഷാന്‍ വധക്കേസില്‍ പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായതെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും എ.ഡി.ജി.പി വ്യക്തമാക്കി.
ഷാന്‍ വധകേസില്‍ മുഖ്യആസൂത്രകനടക്കം രണ്ട് പേരാണ് പിടിയിലായതെന്നും കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരെ പിടിക്കാനായി പൊലീസ് വിവിധ സംഘങ്ങള്‍ രംഗത്തുണ്ട്. കൊലയുമായി ബന്ധമുള്ള എല്ലാവരും ഉടന്‍ പിടിയിലാവും. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകനെന്നും കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയതും ആള്‍ക്കാരെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും പ്രസാദാണെന്നും വിജയ് സാക്കറെ പറഞ്ഞു. ഷാന്‍ വധക്കേസില്‍ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതു കൂടാതെ ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിച്ചു വരികയാണ്. ശനിയാഴ്ച രാത്രിയാണ് മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ച് പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തി അഡ്വ. കെ.എസ് ഷാനെ കൊലപ്പെടുത്തിയത്.