യുവാവിനെ ഭീഷണിപ്പെടുത്തി കാറില്‍ തട്ടികൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ബദിയടുക്ക: യുവാവിനെ ഭീഷണിപ്പെടുത്തി കാറില്‍ തട്ടികൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേരെ ബദിയടുക്ക പൊലിസ് അറസ്റ്റുചെയ്തു. കുമ്പള ആരിക്കാടി ബംബ്രാണയിലെ റുമൈസ് (22), നീര്‍ച്ചാല്‍ പൂവാളയിലെ മുഹമ്മദ് ഫായിസ് (19) എന്നിവരാണ് അറസ്റ്റിലായത്. ബാപ്പാലിപൊനത്തിനടുത്ത് പാടലടുക്കയിലെ അബ്ദുസാദിഖിനെയാണ് 27ന് രാത്രി സ്വിഫ്റ്റ് കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇതേ തുടര്‍ന്ന് മാതാവ് ദൈനബി നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സാദിഖിന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഈ ഫോണിലേക്ക് വന്ന ഫോണ്‍ കോളുകള്‍ […]

ബദിയടുക്ക: യുവാവിനെ ഭീഷണിപ്പെടുത്തി കാറില്‍ തട്ടികൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേരെ ബദിയടുക്ക പൊലിസ് അറസ്റ്റുചെയ്തു. കുമ്പള ആരിക്കാടി ബംബ്രാണയിലെ റുമൈസ് (22), നീര്‍ച്ചാല്‍ പൂവാളയിലെ മുഹമ്മദ് ഫായിസ് (19) എന്നിവരാണ് അറസ്റ്റിലായത്. ബാപ്പാലിപൊനത്തിനടുത്ത് പാടലടുക്കയിലെ അബ്ദുസാദിഖിനെയാണ് 27ന് രാത്രി സ്വിഫ്റ്റ് കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇതേ തുടര്‍ന്ന് മാതാവ് ദൈനബി നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സാദിഖിന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഈ ഫോണിലേക്ക് വന്ന ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കൂട്ടുപ്രതികളെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെ സാദിഖിനെ മര്‍ദ്ദിച്ച് അവശനാക്കി വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് ഫ്രുട്ട്‌സ് കച്ചവടം നടത്തുന്ന സാദിഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സാദിഖിന്റെ സുഹൃത്ത് പടലടുക്കയിലെ ഒരു യുവാവ് വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ പോയിരുന്നു. തിരികെ വരുമ്പോള്‍ മറ്റൊരാള്‍ കൊടുത്ത് വിട്ട സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തട്ടികൊണ്ടു പോകലില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ സാദിഖിന് സ്വര്‍ണ്ണ ഇടപാടുമായി ബന്ധമില്ലെന്നും തട്ടികൊണ്ട് പോയ സംഭവത്തില്‍ ഇനിയും രണ്ടു പേരെ കിട്ടാനുണ്ടെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it