യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം: ബായാറില്‍ പൊലീസ് എയ്ഡ്‌പോസ്റ്റ് എടുത്തുമാറ്റിയതോടെ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. കുരുഡപദവില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുരുഡപ്പദവിലെ ബഷീര്‍ (26), നൗഷാദ് എന്ന ഡയമണ്ട് നൗഷാദ് (27) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കുരുഡപ്പദവിലെ അബ്ദുല്‍റഹ്‌മാ(22)നെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിച്ച ശേഷം കാറില്‍ തട്ടിക്കൊണ്ടുപോയത്. നാട്ടുകാര്‍ […]

മഞ്ചേശ്വരം: ബായാറില്‍ പൊലീസ് എയ്ഡ്‌പോസ്റ്റ് എടുത്തുമാറ്റിയതോടെ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. കുരുഡപദവില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുരുഡപ്പദവിലെ ബഷീര്‍ (26), നൗഷാദ് എന്ന ഡയമണ്ട് നൗഷാദ് (27) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കുരുഡപ്പദവിലെ അബ്ദുല്‍റഹ്‌മാ(22)നെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിച്ച ശേഷം കാറില്‍ തട്ടിക്കൊണ്ടുപോയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഒരു മണിക്കൂറിനിടെ അബ്ദുല്‍റഹ്‌മാനെ മര്‍ദ്ദിക്കുകയും പൊലീസിനെ കണ്ടതോടെ അബ്ദുല്‍റഹ്‌മാനെ ഉപേക്ഷിച്ച് സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. മറ്റു നാലുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബായാറില്‍ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഏഴ് മാസം മുമ്പ് കെട്ടിട വാടക പ്രശ്‌നത്തെ ചൊല്ലി ഒഴിപ്പിച്ചിരുന്നു.
പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിവായതോടെ കഞ്ചാവ്, ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. പൈവളിഗെ, ബായാര്‍, കുരുഡപ്പദവ് ഭാഗങ്ങളില്‍ അക്രമം നടക്കുമ്പോള്‍ പൊലീസിന് വേഗത്തില്‍ എത്തിപ്പെടാനും പ്രതികളെ പിടികൂടാനും സാധിച്ചിരുന്നു. അക്രമത്തിന് ശേഷം പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കുന്നത് തടയാനും എയ്ഡ് പോസ്റ്റ് നിലനിന്നിരുന്നപ്പോള്‍ കഴിഞ്ഞിരുന്നു.