ബൈക്ക് മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വിദ്യാനഗര്‍: ബൈക്ക് മോഷണക്കേസില്‍ രണ്ടുപേരെ വിദ്യാനഗര്‍ സി.ഐ. കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. മുഹമ്മദ് അല്‍ഫാസ്, മുസമ്മില്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. പാടി കോരിക്കാറിലെ മുഹമ്മദ് മുബഷിറിന്റെ ഉടമസ്ഥതയിലുള്ള ബജാജ് പള്‍സര്‍ ബൈക്ക് കഴിഞ്ഞ ഡിസംബര്‍ 18ന് വീട്ടുമുറ്റത്ത് നിന്ന് കവര്‍ന്ന കേസിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. മായിപ്പാടിയില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. കവര്‍ന്ന ബൈക്കുകള്‍ വാങ്ങി നമ്പര്‍ പ്ലേറ്റുകളടക്കം മാറ്റി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. […]

വിദ്യാനഗര്‍: ബൈക്ക് മോഷണക്കേസില്‍ രണ്ടുപേരെ വിദ്യാനഗര്‍ സി.ഐ. കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. മുഹമ്മദ് അല്‍ഫാസ്, മുസമ്മില്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. പാടി കോരിക്കാറിലെ മുഹമ്മദ് മുബഷിറിന്റെ ഉടമസ്ഥതയിലുള്ള ബജാജ് പള്‍സര്‍ ബൈക്ക് കഴിഞ്ഞ ഡിസംബര്‍ 18ന് വീട്ടുമുറ്റത്ത് നിന്ന് കവര്‍ന്ന കേസിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. മായിപ്പാടിയില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. കവര്‍ന്ന ബൈക്കുകള്‍ വാങ്ങി നമ്പര്‍ പ്ലേറ്റുകളടക്കം മാറ്റി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. എസ്.ഐ. വി.വി. ദീപ്തി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റോജന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിനോയ്, അബ്ദുല്‍സലാം, കൃഷ്ണനുണ്ണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.