രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ-വെള്ളി ആഭരണങ്ങളുമായി രണ്ടംഗസംഘം മംഗളൂരുവില്‍ പിടിയില്‍; കുടുങ്ങിയത് കോഴിക്കോട് സ്വദേശികള്‍

മംഗളൂരു: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ-വെള്ളി ആഭരണങ്ങളുമായി രണ്ടംഗസംഘം മംഗളൂരുവില്‍ റെയില്‍വെ സുരക്ഷാസേനയുടെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ രണ്ടുപേരെയാണ് റെയില്‍വെ സുരക്ഷാസേന എസ്.ഐ ദീപ പ്രദീപ്, എ.എസ്.ഐ കെ.പി ഹരിശ്ചന്ദ്രന്‍ എന്ന ിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി മംഗളൂരു ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. 4,95,040 രൂപ വിലമതിക്കുന്ന 104 ഗ്രാംസ്വര്‍ണാഭരണങ്ങള്‍, 2,29,500 രൂപ വിലവരുന്ന 45 ഗ്രാം വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍, 2,57,265 രൂപ വിലമതിക്കുന്ന 5.717 കിലോ വെള്ളി, […]

മംഗളൂരു: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ-വെള്ളി ആഭരണങ്ങളുമായി രണ്ടംഗസംഘം മംഗളൂരുവില്‍ റെയില്‍വെ സുരക്ഷാസേനയുടെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ രണ്ടുപേരെയാണ് റെയില്‍വെ സുരക്ഷാസേന എസ്.ഐ ദീപ പ്രദീപ്, എ.എസ്.ഐ കെ.പി ഹരിശ്ചന്ദ്രന്‍ എന്ന ിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി മംഗളൂരു ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. 4,95,040 രൂപ വിലമതിക്കുന്ന 104 ഗ്രാംസ്വര്‍ണാഭരണങ്ങള്‍, 2,29,500 രൂപ വിലവരുന്ന 45 ഗ്രാം വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍, 2,57,265 രൂപ വിലമതിക്കുന്ന 5.717 കിലോ വെള്ളി, 1,70,660 രൂപ എന്നിവയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പഴയ ആഭരണങ്ങള്‍ വാങ്ങി സേലത്തെ ഫാക്ടറിയില്‍ പുതുതായി നിര്‍മിച്ച് വടക്കേന്‍ കേരളത്തിലെയും മംഗളൂരുവിലെയും ജ്വല്ലറികളില്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വര്‍ണവും വെള്ളിയും കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകളും ബില്ലുകളും രണ്ടുപേരുടെയും കൈവശമുണ്ടായിരുന്നില്ല. പിടികൂടിയ ആഭരണങ്ങള്‍ ആര്‍.പി.എഫ് വാണിജ്യനികുതിവകുപ്പിന് കൈമാറി. പിന്നീട് രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് 69,148 രൂപ പിഴയീടാക്കിയ ശേഷം ആഭരണങ്ങള്‍ വിട്ടുകൊടുത്തു.

Related Articles
Next Story
Share it