വില്‍പ്പനക്ക് കൊണ്ട് വന്ന 2.23 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബേക്കല്‍: വില്‍പ്പനക്ക് കൊണ്ടുവന്ന 2.23 ഗ്രാം എം.ഡി.എം.എ മയക്കു മരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളവയല്‍ ഇട്ടമ്മലിലെ പി.പി നിസാമുദീന്‍( 31), കൊളവയലിലെ ആബിദ് (25) എന്നിവരെയാണ് ബേക്കല്‍ സി.ഐ യു.പി വിപിനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര ജംഗ്ഷനില്‍ നിന്നാണ് മയക്കുമരുന്നുമായി രണ്ടു പേരെയും പൊലീസ് പിടികൂടിയത്. നിസാമുദീനും ആബിദും മയക്കുമരുന്ന് കൈവശം വെച്ച് അധികൃത വില്‍പ്പനക്കായി കൊണ്ടുവന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് എസ്.ഐ […]

ബേക്കല്‍: വില്‍പ്പനക്ക് കൊണ്ടുവന്ന 2.23 ഗ്രാം എം.ഡി.എം.എ മയക്കു മരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളവയല്‍ ഇട്ടമ്മലിലെ പി.പി നിസാമുദീന്‍( 31), കൊളവയലിലെ ആബിദ് (25) എന്നിവരെയാണ് ബേക്കല്‍ സി.ഐ യു.പി വിപിനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര ജംഗ്ഷനില്‍ നിന്നാണ് മയക്കുമരുന്നുമായി രണ്ടു പേരെയും പൊലീസ് പിടികൂടിയത്. നിസാമുദീനും ആബിദും മയക്കുമരുന്ന് കൈവശം വെച്ച് അധികൃത വില്‍പ്പനക്കായി കൊണ്ടുവന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് എസ്.ഐ മരാജീവനാണ്. തുടര്‍ന്ന് സി.ഐ യു.പി വിപിന്‍, എസ്.ഐമാരായ രാജീവന്‍, രജനീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുധീര്‍, ബാബു എന്നിവര്‍ ഇരുവരെയും മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു.
മയക്കുമരുന്നിന് പുറമെ രണ്ട് മൊബൈല്‍ ഫോണുകള്‍,4770 രൂപ, ഇലക്ട്രോണിക്സ് ത്രാസ് തുടങ്ങിയവയും ഇവരില്‍ നിന്ന് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ ഇന്നുച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ത്രേട്ട്(ഒന്ന്) കോടതിയില്‍ ഹാജരാക്കും.

Related Articles
Next Story
Share it