കട്ടത്തടുക്കയില്‍ ഹെറോയിനും കഞ്ചാവ് ബീഡിയുമായി രണ്ട് പേര്‍ അറസ്റ്റില്‍

കട്ടത്തടുക്ക: ഹെറോയിനും കഞ്ചാവ് ബീഡിയുമായി കട്ടത്തടുക്കയില്‍ വെച്ച് രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദിഖ് (44), കൊടിയമ്മ പൂക്കട്ടയിലെ അബ്ദുല്‍ ഖാദര്‍(45) എന്നിവരെയാണ് കുമ്പള എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. കട്ടത്തടുക്കയില്‍ ഇന്നലെ രാത്രി എട്ടു മണിയോടെ റോഡരികില്‍ സംശയസാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് ദേഹ പരിശോധന നടത്തിയപ്പോഴാണ് സിദ്ദിഖിന്റെ കീശയില്‍ നാലുഗ്രാം ഹെറോയിനും അബ്ദുല്‍ ഖാദറിന്റെ കൈവശമുണ്ടായിരുന്ന ബീഡിയില്‍ ചുരുട്ടിയ നിലയില്‍ കഞ്ചാവും കണ്ടെത്തിയത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ […]

കട്ടത്തടുക്ക: ഹെറോയിനും കഞ്ചാവ് ബീഡിയുമായി കട്ടത്തടുക്കയില്‍ വെച്ച് രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദിഖ് (44), കൊടിയമ്മ പൂക്കട്ടയിലെ അബ്ദുല്‍ ഖാദര്‍(45) എന്നിവരെയാണ് കുമ്പള എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. കട്ടത്തടുക്കയില്‍ ഇന്നലെ രാത്രി എട്ടു മണിയോടെ റോഡരികില്‍ സംശയസാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് ദേഹ പരിശോധന നടത്തിയപ്പോഴാണ് സിദ്ദിഖിന്റെ കീശയില്‍ നാലുഗ്രാം ഹെറോയിനും അബ്ദുല്‍ ഖാദറിന്റെ കൈവശമുണ്ടായിരുന്ന ബീഡിയില്‍ ചുരുട്ടിയ നിലയില്‍ കഞ്ചാവും കണ്ടെത്തിയത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Related Articles
Next Story
Share it