ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ ഇടുക്കി സ്വദേശി സുധീഷ് (22), പാണത്തൂര്‍ മയിലാട്ടിയിലെ പുനിത് (19) എന്നിവരെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഡിസംബര്‍ 28, ജനുവരി രണ്ട് തീയതികളില്‍ കെട്ടിടത്തിന്റെ മതില്‍ ചാടി ഹോസ്റ്റലിനകത്തേക്ക് അതിക്രമിച്ച് കയറിയാണ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ ബന്ധുവായ പെണ്‍കുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ചാണ് […]

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ ഇടുക്കി സ്വദേശി സുധീഷ് (22), പാണത്തൂര്‍ മയിലാട്ടിയിലെ പുനിത് (19) എന്നിവരെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഡിസംബര്‍ 28, ജനുവരി രണ്ട് തീയതികളില്‍ കെട്ടിടത്തിന്റെ മതില്‍ ചാടി ഹോസ്റ്റലിനകത്തേക്ക് അതിക്രമിച്ച് കയറിയാണ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ ബന്ധുവായ പെണ്‍കുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ചാണ് മറ്റൊരു പ്രതി കുരുക്കിയത്. രണ്ട് പെണ്‍കുട്ടികളുടെയും രഹസ്യമൊഴി കഴിഞ്ഞദിവസം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it