പെരുമ്പാമ്പിനെ തല്ലിക്കൊന്ന ശേഷം ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ കെട്ടിതൂക്കി; രണ്ടുപേര്‍ അറസ്റ്റില്‍
പുത്തൂര്‍: കര്‍ണാടക പുത്തൂരില്‍ പെരുമ്പാമ്പിനെ തല്ലിക്കൊന്ന ശേഷം ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ വാതിലില്‍ കെട്ടിത്തൂക്കി. സംഭവത്തില്‍ രണ്ടുപേരെ പുത്തൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കോള്‍ട്ടിഗെ ഗ്രാമത്തിലെ ഷെഡിഗുരി സ്വദേശികളായ ധനഞ്ജയ, ജയ എന്നിവരാണ് അറസ്റ്റിലായത്. വീടിന് സമീപം കണ്ട പെരുമ്പാമ്പിനെ പ്രതികള്‍ കൊലപ്പെടുത്തി വനംവകുപ്പ് ഓഫീസ് കെട്ടിടത്തില്‍ തൂക്കിയിടുകയായിരുന്നു. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വൈ കെ ദിനേശ് കുമാര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി പി കരിയപ്പ എന്നിവരുടെ നിര്‍ദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥരായ കിരണ്‍ ബി […]

പുത്തൂര്‍: കര്‍ണാടക പുത്തൂരില്‍ പെരുമ്പാമ്പിനെ തല്ലിക്കൊന്ന ശേഷം ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ വാതിലില്‍ കെട്ടിത്തൂക്കി. സംഭവത്തില്‍ രണ്ടുപേരെ പുത്തൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
കോള്‍ട്ടിഗെ ഗ്രാമത്തിലെ ഷെഡിഗുരി സ്വദേശികളായ ധനഞ്ജയ, ജയ എന്നിവരാണ് അറസ്റ്റിലായത്.
വീടിന് സമീപം കണ്ട പെരുമ്പാമ്പിനെ പ്രതികള്‍ കൊലപ്പെടുത്തി വനംവകുപ്പ് ഓഫീസ് കെട്ടിടത്തില്‍ തൂക്കിയിടുകയായിരുന്നു. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വൈ കെ ദിനേശ് കുമാര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി പി കരിയപ്പ എന്നിവരുടെ നിര്‍ദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥരായ കിരണ്‍ ബി എം, ലോകേഷ് എസ് എന്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ദീപക്, നിംഗരാജ്, ഡ്രൈവര്‍ ജഗദീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.