സ്വര്‍ണ്ണ ഏജന്റുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം: മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരെ മഞ്ചേശ്വരത്ത് വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി 14 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബണ്ട്വാള്‍ മുണ്ടുഗോളിലെ അബ്ദുല്‍നാസര്‍ (27), തലപ്പാടി ഹിദായത്ത് നഗറിലെ അബ്ദുല്‍റഹ്‌മാന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. മറ്റു ഏഴുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. മഹാരാഷ്ട്ര സ്വദേശികളും മംഗളൂരുവില്‍ താമസക്കാരുമായ അവിനാഷ്, മഹേഷ് എന്നിവരെയാണ് ഡിസംബര്‍ 10ന് പുലര്‍ച്ചെ രണ്ടുകാറുകളിലെത്തിയ മുഖംമൂടി ധാരികളായ ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ചത്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് […]

മഞ്ചേശ്വരം: മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരെ മഞ്ചേശ്വരത്ത് വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി 14 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബണ്ട്വാള്‍ മുണ്ടുഗോളിലെ അബ്ദുല്‍നാസര്‍ (27), തലപ്പാടി ഹിദായത്ത് നഗറിലെ അബ്ദുല്‍റഹ്‌മാന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. മറ്റു ഏഴുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. മഹാരാഷ്ട്ര സ്വദേശികളും മംഗളൂരുവില്‍ താമസക്കാരുമായ അവിനാഷ്, മഹേഷ് എന്നിവരെയാണ് ഡിസംബര്‍ 10ന് പുലര്‍ച്ചെ രണ്ടുകാറുകളിലെത്തിയ മുഖംമൂടി ധാരികളായ ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ചത്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി ഷൈന്‍, എസ്.ഐ രാഘവന്‍, അഡീ. എസ്.ഐ ബാലേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിന്‍ തമ്പി, സതീഷ്, പ്രവീണ്‍, ഡ്രൈവര്‍ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.