കന്നുകാലികളെ കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് കൊലപ്പെടുത്താന്‍ പദ്ധതി; ഇരട്ടക്കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ മാരകായുധങ്ങളുമായി മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: അനധികൃതമായി കന്നുകാലികളെ കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിട്ട കേസില്‍ ഇരട്ടക്കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേരെ മാരകായുധങ്ങളുമായി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ ഫറങ്കിപ്പേട്ട് അമ്മേമ്മാര് റെയില്‍വേ ബ്രിഡ്ജിന് സമീപം താമസിക്കുന്ന ഗരുഡ തസ്ലിം (34), ഫറങ്കിപ്പേട്ട അമ്മേമ്മാര് പള്ളിക്ക് സമീപം താമസിക്കുന്ന ഹൈദരലി (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ട് വാളുകള്‍, ഒരു കത്തി, രണ്ട് മൊബൈല്‍ ഫോണുകള്‍, മഹീന്ദ്ര പിക്കപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തു.അഡയാറില്‍ […]

മംഗളൂരു: അനധികൃതമായി കന്നുകാലികളെ കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിട്ട കേസില്‍ ഇരട്ടക്കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേരെ മാരകായുധങ്ങളുമായി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ ഫറങ്കിപ്പേട്ട് അമ്മേമ്മാര് റെയില്‍വേ ബ്രിഡ്ജിന് സമീപം താമസിക്കുന്ന ഗരുഡ തസ്ലിം (34), ഫറങ്കിപ്പേട്ട അമ്മേമ്മാര് പള്ളിക്ക് സമീപം താമസിക്കുന്ന ഹൈദരലി (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ട് വാളുകള്‍, ഒരു കത്തി, രണ്ട് മൊബൈല്‍ ഫോണുകള്‍, മഹീന്ദ്ര പിക്കപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തു.
അഡയാറില്‍ അനധികൃതമായി കന്നുകാലികളെ കടത്തുന്ന മറ്റൊരു സംഘത്തിലെ അംഗങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിട്ട കേസിലാണ് ഇരുവരും അറസ്റ്റിലായത്. കൊലപാതകശ്രമം, കന്നുകാലി മോഷണം, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘത്തെ കുറിച്ച് സിസിബി പൊലീസിന് വിശ്വസനീയമായ വിവരം ലഭിച്ചു. ഈ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. കന്നുകാലികളെ അനധികൃതമായി കടത്തുന്നതുമായി ബന്ധപ്പെട്ട് ഫറങ്കിപ്പേട്ടില് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം പതിവായിരുന്നു. സംഘത്തിലൊരാള്‍ മറ്റേ സംഘത്തിലെ അംഗങ്ങളെ മാരകായുധങ്ങളുമായി അക്രമിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചതോടെ പൊലീസ് ഇടപെട്ട് ഇവരുടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. ഗരുഡ തസ്ലിമിനെതിരെ മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വധശ്രമം, കവര്‍ച്ച, ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇരട്ടക്കൊലപാതകം, അക്രമണം, കന്നുകാലി മോഷണം, സുള്ള്യ പൊലീസ് സ്റ്റേഷന് പരിധിയില്‍ കവര്‍ച്ചാക്കേസ് തുടങ്ങി 14 കേസുകള്‍ നിലവിലുണ്ട്. പത്തുദിവസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മൂഡുബിദ്രി പൊലീസ് സ്റ്റേഷന് പരിധിയില്‍ കൊലപാതകശ്രമം, ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലും കാര്‍ക്കള പൊലീസ് സ്റ്റേഷന് പരിധിയിലും കന്നുകാലി മോഷണം തുടങ്ങിയ കേസുകളില്‍ ഹൈദരാലി പ്രതിയാണ്.