ലോട്ടറി വില്‍പനക്കാരിക്ക് കള്ളനോട്ട് നല്‍കി കബളിപ്പിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: ലോട്ടറി വില്‍പ്പനക്കാരിക്ക് കള്ളനോട്ട് നല്‍കി കബളിപ്പിച്ച സംഘത്തിലെ രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ചായ്യോത്ത് സ്വദേശി അഷ്‌റഫ് (40), തൃശൂര്‍ കുന്നംകുളം സ്വദേശി സജീഷ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇരിയ മുട്ടിച്ചരല്‍ സ്വദേശിനി പത്മിനിക്കാണ് കള്ളനോട്ട് നല്‍കിയത്. 2000 രൂപയുടെ കള്ളനോട്ട് നല്‍കി 600 രൂപയ്ക്ക് ലോട്ടറി എടുത്തു. ബാക്കി 1400 വാങ്ങി ഇരുവരും ബൈക്കില്‍ കടന്നുകളയുകയായിരുന്നു. എന്നാല്‍ നോട്ട് കൈയിലെടുത്തപ്പോള്‍ സംശയംതോന്നിയ പത്മിനി സമീപത്തെ കടയുടമയോട് കാര്യങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു […]

കാഞ്ഞങ്ങാട്: ലോട്ടറി വില്‍പ്പനക്കാരിക്ക് കള്ളനോട്ട് നല്‍കി കബളിപ്പിച്ച സംഘത്തിലെ രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ചായ്യോത്ത് സ്വദേശി അഷ്‌റഫ് (40), തൃശൂര്‍ കുന്നംകുളം സ്വദേശി സജീഷ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇരിയ മുട്ടിച്ചരല്‍ സ്വദേശിനി പത്മിനിക്കാണ് കള്ളനോട്ട് നല്‍കിയത്. 2000 രൂപയുടെ കള്ളനോട്ട് നല്‍കി 600 രൂപയ്ക്ക് ലോട്ടറി എടുത്തു. ബാക്കി 1400 വാങ്ങി ഇരുവരും ബൈക്കില്‍ കടന്നുകളയുകയായിരുന്നു. എന്നാല്‍ നോട്ട് കൈയിലെടുത്തപ്പോള്‍ സംശയംതോന്നിയ പത്മിനി സമീപത്തെ കടയുടമയോട് കാര്യങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു നോട്ട് പരിശോധിച്ചപ്പോള്‍ കള്ളനോട്ടാണെന്ന് മനസ്സിലായി. പിന്നീട് പൊലീസിന് വിവരം കൈമാറി. തുടര്‍ന്ന് പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അമ്പലത്തറ ടൗണില്‍ വെച്ചാണ് ലോട്ടറി വാങ്ങിയത്. അന്വേഷണത്തില്‍ അഷറഫ് സമ്മാനര്‍ഹമല്ലാത്ത ടിക്കറ്റിലെ നമ്പറുകള്‍ തിരുത്തി പണം തട്ടുക പതിവാണെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it