മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ മൂന്നുവര്‍ഷത്തോളം വ്യാജനമ്പര്‍ പതിച്ച് ഓടിയ കാറുമായി രണ്ടുപേര്‍ പിടിയില്‍

വിദ്യാനഗര്‍: മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ മൂന്ന് വര്‍ഷത്തോളം വ്യാജ നമ്പര്‍ പതിച്ച് ഓടിയ കാറുമായി പിടിയിലായ രണ്ടുപേര്‍ റിമാണ്ടില്‍. കാര്‍ ഉപയോഗിച്ചിരുന്ന മധൂര്‍ നാഷണല്‍ നഗറിലെ നൗഫല്‍ ഉളിയത്തടുക്ക (31), ഇയാളുടെ ഭാര്യാ സഹോദരനും കാറിന്റെ ഉടമയുമായ നായന്മാര്‍മൂലയിലെ മുഹമ്മദ് അക്ബര്‍ (31) എന്നിവരെയാണ് വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പാണ് ചുവപ്പ് നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ സംശയ സാഹചര്യത്തില്‍ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള നമ്പറായിരുന്നു […]

വിദ്യാനഗര്‍: മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ മൂന്ന് വര്‍ഷത്തോളം വ്യാജ നമ്പര്‍ പതിച്ച് ഓടിയ കാറുമായി പിടിയിലായ രണ്ടുപേര്‍ റിമാണ്ടില്‍. കാര്‍ ഉപയോഗിച്ചിരുന്ന മധൂര്‍ നാഷണല്‍ നഗറിലെ നൗഫല്‍ ഉളിയത്തടുക്ക (31), ഇയാളുടെ ഭാര്യാ സഹോദരനും കാറിന്റെ ഉടമയുമായ നായന്മാര്‍മൂലയിലെ മുഹമ്മദ് അക്ബര്‍ (31) എന്നിവരെയാണ് വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പാണ് ചുവപ്പ് നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ സംശയ സാഹചര്യത്തില്‍ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള നമ്പറായിരുന്നു പതിച്ചിരുന്നത്. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കാസര്‍കോട് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു രജിസ്‌ട്രേഷന്‍ നടന്നിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാര്‍ മൂന്ന് വര്‍ഷത്തോളമായി വ്യാജ നമ്പര്‍ പതിച്ച് ഓടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ഇവര്‍ മറ്റേതെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് കാര്‍ ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. നൗഫല്‍ ഏതാനും കേസുകളിലെ പ്രതി കൂടിയാണ്.

Related Articles
Next Story
Share it