മംഗളൂരുവിലെ ചിക്കന്‍ സ്റ്റാളിന് മുന്നില്‍ ഗുണ്ടാവിളയാട്ടം, ജീവനക്കാരെ അക്രമിച്ചു; മാരകായുധങ്ങളുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു നഗരത്തിലെ ചിക്കന്‍ സ്റ്റാളിന് മുമ്പില്‍ ഗുണ്ടകളുടെ വിളയാട്ടം. ഞായറാഴ്ച വൈകിട്ട് മംഗളൂവിലെ ഐഡിയല്‍ ചിക്കന്‍ സ്റ്റാളിന് മുന്നിലാണ് ഗുണ്ടാസംഘം അക്രമം നടത്തിയത്. ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഘം അക്രമം തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ കത്തിവീശുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു സിറ്റി സൗത്ത് പൊലീസ് നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളായ ജയനഗര ജല്ലിഗുഡ്ഡെ ബജല്‍ സ്വദേശി പ്രീതം പൂജാരി (27), പാഡില്‍ പോസ്റ്റ് നാഗബാന കട്ടെയ്ക്ക് സമീപം ആലപെ ഗണദബെട്ടു വീട്ടില്‍ ധീരജ് […]

മംഗളൂരു: മംഗളൂരു നഗരത്തിലെ ചിക്കന്‍ സ്റ്റാളിന് മുമ്പില്‍ ഗുണ്ടകളുടെ വിളയാട്ടം. ഞായറാഴ്ച വൈകിട്ട് മംഗളൂവിലെ ഐഡിയല്‍ ചിക്കന്‍ സ്റ്റാളിന് മുന്നിലാണ് ഗുണ്ടാസംഘം അക്രമം നടത്തിയത്. ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഘം അക്രമം തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ കത്തിവീശുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു സിറ്റി സൗത്ത് പൊലീസ് നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളായ ജയനഗര ജല്ലിഗുഡ്ഡെ ബജല്‍ സ്വദേശി പ്രീതം പൂജാരി (27), പാഡില്‍ പോസ്റ്റ് നാഗബാന കട്ടെയ്ക്ക് സമീപം ആലപെ ഗണദബെട്ടു വീട്ടില്‍ ധീരജ് കുമാര്‍ എന്ന ധീരു (25) എന്നിവരെ മാരകായുധങ്ങളുമായി അറസ്റ്റ് ചെയ്തു. ഇരുവരും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെ ഐഡിയല്‍ ചിക്കന്‍ സ്റ്റാളിന് മുന്നില്‍ വെച്ച് പ്രതികളായ പ്രീതവും ധീരജും ചേര്‍ന്ന് ഒരാളെ മര്‍ദിച്ചു. ഇതിനെ ചിക്കന്‍ സ്റ്റാള്‍ ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതരായ പ്രീതവും ധീരുവും ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരായ സുനില്‍ മര്‍ദി, അനന്ത, ജീവന്‍ എന്നിവരെ ഹെല്‍മറ്റും കല്ലും ഉപയോഗിച്ച് ആക്രമിച്ചു. അക്രമം തടയാന്‍ ശ്രമിച്ചവരെ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. അക്രമണത്തിന് പ്രതികള്‍ ഉപയോഗിച്ച രണ്ട് കത്തികളും കല്ലുകളും ഹെല്‍മറ്റുകളും പൊലീസ് പിടിച്ചെടുത്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതോടെ മദ്യവും കഞ്ചാവും കഴിച്ചതായി വ്യക്തമായി. ധീരജിനെതിരെ മംഗളൂരു സിറ്റി സൗത്ത്, ഈസ്റ്റ്, മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് കവര്‍ച്ചകേസ്, രണ്ട് കവര്‍ച്ചാശ്രമം, രണ്ട് കൊലപാതകശ്രമം, രണ്ട് അടിപിടി തുടങ്ങി എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രീതത്തിനെതിരെ രണ്ട് കവര്‍ച്ച, മൂന്ന് കൊലപാതകശ്രമം, കഞ്ചാവ് വില്‍പ്പന, മൂന്ന് അടിപിടി എന്നിവ ഉള്‍പ്പെടെ പത്ത് കേസുകളാണ് മംഗളൂരു സിറ്റി സൗത്ത്, ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ളത്.

Related Articles
Next Story
Share it