കട കുത്തിതുറന്ന് രണ്ടരലക്ഷം രൂപ കവര്‍ന്നു
കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ കട കുത്തിതുറന്ന് രണ്ടരലക്ഷം രൂപ കവര്‍ന്നു. കാസര്‍കോട് വിദ്യാനഗര്‍ ഗവ.കോളേജിന് മുന്‍വശത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കവര്‍ച്ച നടന്നത്. ഇതുസംബന്ധിച്ച് ചെമ്മനാട് കൊമ്പനടുക്കത്തെ അബ്ദുള്‍ഹമീദിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അബ്ദുള്‍ഹമീദ് മെയ് 2ന് കട പൂട്ടി പോയതായിരുന്നു. പെരുന്നാള്‍ അവധി കഴിഞ്ഞ് ഇന്നലെ കട തുറക്കാനെത്തിയപ്പോഴാണ് മുന്‍വശത്തെ ഷട്ടര്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. മേശവലിപ്പില്‍ സൂക്ഷിച്ച പണമാണ് മോഷണം പോയതെന്ന് ഹമീദ് പരാതിയില്‍ പറയുന്നു. കാസര്‍കോട് പൊലീസ് കേസെടുത്ത് […]

കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ കട കുത്തിതുറന്ന് രണ്ടരലക്ഷം രൂപ കവര്‍ന്നു. കാസര്‍കോട് വിദ്യാനഗര്‍ ഗവ.കോളേജിന് മുന്‍വശത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കവര്‍ച്ച നടന്നത്. ഇതുസംബന്ധിച്ച് ചെമ്മനാട് കൊമ്പനടുക്കത്തെ അബ്ദുള്‍ഹമീദിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അബ്ദുള്‍ഹമീദ് മെയ് 2ന് കട പൂട്ടി പോയതായിരുന്നു. പെരുന്നാള്‍ അവധി കഴിഞ്ഞ് ഇന്നലെ കട തുറക്കാനെത്തിയപ്പോഴാണ് മുന്‍വശത്തെ ഷട്ടര്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്.
മേശവലിപ്പില്‍ സൂക്ഷിച്ച പണമാണ് മോഷണം പോയതെന്ന് ഹമീദ് പരാതിയില്‍ പറയുന്നു. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.