ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 'അപരന്‍' സുന്ദര; പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും ഫോണും നല്‍കി

കാസര്‍കോട്: കൊടകര കുഴല്‍പ്പണ വിവാദത്തിന് പിന്നാലെ മഞ്ചേശ്വരത്ത് അപരസ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ബി.ജെ.പി പണവും ഫോണും നല്‍കിയതായും വൈന്‍പാര്‍ലര്‍ വാഗ്ദാനം നല്‍കിയതായുമുള്ള വെളിപ്പെടുത്തല്‍ പുറത്ത്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത കെ.സുന്ദരയാണ്് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറിയത് ബി.ജെ.പി പണവും ഫോണും നല്‍കിയത് കൊണ്ടാണെന്ന് കെ.സുന്ദര ഒരു മലയാള ചാനലിന് നല്‍കിയ അഭിമുഖം പുറത്തുവന്നു. തനിക്ക് രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്നും ബി.ജെ.പി സംസ്ഥാന […]

കാസര്‍കോട്: കൊടകര കുഴല്‍പ്പണ വിവാദത്തിന് പിന്നാലെ മഞ്ചേശ്വരത്ത് അപരസ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ബി.ജെ.പി പണവും ഫോണും നല്‍കിയതായും വൈന്‍പാര്‍ലര്‍ വാഗ്ദാനം നല്‍കിയതായുമുള്ള വെളിപ്പെടുത്തല്‍ പുറത്ത്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത കെ.സുന്ദരയാണ്് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറിയത് ബി.ജെ.പി പണവും ഫോണും നല്‍കിയത് കൊണ്ടാണെന്ന് കെ.സുന്ദര ഒരു മലയാള ചാനലിന് നല്‍കിയ അഭിമുഖം പുറത്തുവന്നു.
തനിക്ക് രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വൈന്‍ പാര്‍ലര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും സുന്ദര വെളിപ്പെടുത്തുന്നു. താന്‍ 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും സുന്ദര പറഞ്ഞു.
ബി.എസ്.പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയും ബി.ജെ.പി.യില്‍ ചേരുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെ വിമര്‍ശിച്ച് ഇതര രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വരികയും ചെയ്തു. 2016ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇത്തവണയും സുന്ദര രംഗത്ത് വന്നാല്‍ സുരേന്ദ്രന്റെ വോട്ടുകള്‍ കുറയുമോ എന്ന പേടി പാര്‍ട്ടി നേതാക്കളില്‍ പലര്‍ക്കും ഉണ്ടായിരുന്നു.

Related Articles
Next Story
Share it