'ടു ആന്റ് ഹാഫ് ഫ്രണ്ട്' ഇന്ത്യയുടെ ദേശസുരക്ഷക്ക് പ്രധാന വെല്ലുവിളി-ലഫ്റ്റനന്റ് ജനറല്‍ ചെറിഷ് മാത്സണ്‍
പെരിയ: ചൈനയും പാക്കിസ്താനും ആഭ്യന്തര പ്രശ്നങ്ങളും (ടു ആന്റ് ഹാഫ് ഫ്രണ്ട്) ഇന്ത്യയുടെ ദേശസുരക്ഷ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് മുന്‍ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ ചെറിഷ് മാത്സണ്‍ പറഞ്ഞു.കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷ: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് ശക്തിപ്പെടുത്താന്‍ […]

പെരിയ: ചൈനയും പാക്കിസ്താനും ആഭ്യന്തര പ്രശ്നങ്ങളും (ടു ആന്റ് ഹാഫ് ഫ്രണ്ട്) ഇന്ത്യയുടെ ദേശസുരക്ഷ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് മുന്‍ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ ചെറിഷ് മാത്സണ്‍ പറഞ്ഞു.
കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷ: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് ശക്തിപ്പെടുത്താന്‍ മുന്‍കയ്യെടുക്കണമെന്നും ഇതിലൂടെ ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.
സെമിനാര്‍ കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീന്‍ പ്രൊഫ. കെ. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ സിബപാദ രത്ത് (കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ്, സെക്കന്തരാബാദ്), ഗ്രൂപ്പ് ക്യാപ്റ്റന്‍ (റിട്ട.) എ.വി. ചന്ദ്രശേഖര്‍ (ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ ഓഫീസര്‍) എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു. പ്രൊഫ. ആര്‍. സുരേഷ് സ്വാഗതവും ഡോ. ഉമ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.