ദുബൈ വിമാനത്താവളത്തില്‍ ഫ്‌ളൈ ദുബൈ-ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമൊന്നുമില്ലെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് വിമാനങ്ങള്‍ക്കും ചെറിയ തകരാറുകള്‍ ഉണ്ടായതായി സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് സംഭവം റിപോര്‍ട്ട് ചെയ്തത്. ഗള്‍ഫ് എയര്‍, ഫ്ളൈ ദുബൈ വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു റണ്‍വേ രണ്ട് മണിക്കൂറോളം അടച്ചിട്ടു. അപകടമുണ്ടായ ഉടന്‍ തന്നെ […]

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമൊന്നുമില്ലെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് വിമാനങ്ങള്‍ക്കും ചെറിയ തകരാറുകള്‍ ഉണ്ടായതായി സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് സംഭവം റിപോര്‍ട്ട് ചെയ്തത്. ഗള്‍ഫ് എയര്‍, ഫ്ളൈ ദുബൈ വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു റണ്‍വേ രണ്ട് മണിക്കൂറോളം അടച്ചിട്ടു. അപകടമുണ്ടായ ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it