വ്യോമസേനയുടെ രണ്ടു വിമാനങ്ങള്‍ തകര്‍ന്നുവീണു

ഗ്വാളിയോര്‍: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. യുദ്ധ വിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവയാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വ്യോമത്താവളത്തില്‍നിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകര്‍ന്നുവീണത്. വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നെന്നാണു പ്രാഥമിക നിഗമനം. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മൂന്ന് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. സ്ഥലത്തു രക്ഷാപ്രവര്‍ത്തനം തുടരുന്നു. വിമാനങ്ങള്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. അപകടവിവരം ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു.

Related Articles
Next Story
Share it