കാസര്‍കോട്ട് നിന്ന് കവര്‍ന്ന അസംസ്‌കൃത സാധനങ്ങള്‍ വാങ്ങിയ രണ്ട് പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

കാസര്‍കോട്: ചൗക്കി മജലിലെ കമ്പനിയില്‍ നിന്ന് കടത്തിയ അസംസ്‌കൃതസാധനങ്ങള്‍ വാങ്ങിയ രണ്ട് പ്രതികള്‍ തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായി. അസം സ്വദേശികളായ സെയ്തുല്‍ (26), റോബിയല്‍ (22) എന്നിവരെയാണ് അന്വേഷണസംഘത്തിലെ എസ്.ഐ മധു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാഗേഷ്, ഷാജി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 980 പീസ് അസംസ്‌കൃത സാധനങ്ങളും 50,000 രൂപയും പൊലീസ് പിടിച്ചെടുത്തു. രണ്ട് പ്രതികളുടെയും അറസ്റ്റ് കാസര്‍കോട് പൊലീസ് രേഖപ്പെടുത്തി. ഉണക്കി ഉപ്പിലിട്ട കന്നുകാലികളുടെ കുടലുകള്‍ അടക്കമുള്ള അസംസ്‌കൃതവസ്തുക്കളാണ് മജലിലെ കമ്പനിയില്‍ […]

കാസര്‍കോട്: ചൗക്കി മജലിലെ കമ്പനിയില്‍ നിന്ന് കടത്തിയ അസംസ്‌കൃതസാധനങ്ങള്‍ വാങ്ങിയ രണ്ട് പ്രതികള്‍ തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായി. അസം സ്വദേശികളായ സെയ്തുല്‍ (26), റോബിയല്‍ (22) എന്നിവരെയാണ് അന്വേഷണസംഘത്തിലെ എസ്.ഐ മധു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാഗേഷ്, ഷാജി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 980 പീസ് അസംസ്‌കൃത സാധനങ്ങളും 50,000 രൂപയും പൊലീസ് പിടിച്ചെടുത്തു. രണ്ട് പ്രതികളുടെയും അറസ്റ്റ് കാസര്‍കോട് പൊലീസ് രേഖപ്പെടുത്തി. ഉണക്കി ഉപ്പിലിട്ട കന്നുകാലികളുടെ കുടലുകള്‍ അടക്കമുള്ള അസംസ്‌കൃതവസ്തുക്കളാണ് മജലിലെ കമ്പനിയില്‍ നിന്ന് മോഷണം പോയിരുന്നത്. കമ്പനിയുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് സ്‌കൂട്ടറുകളും കവര്‍ന്നെങ്കിലും സ്‌കൂട്ടറുകള്‍ പിന്നീട് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ മൊത്തം 9 പ്രതികളാണുള്ളത്. അസം സ്വദേശികളായ ആറ് പേരാണ് അസംസ്‌കൃതവസ്തുക്കള്‍ കടത്തിക്കൊണ്ടുപോയത്. ഇവരെ സഹായിച്ച ആളടക്കം ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. വിശദമായ അന്വേഷണത്തിലാണ് അസംസ്‌കൃതസാധനങ്ങള്‍ വാങ്ങിയവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇതോടെ ഇവരെയും കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വാണിയമ്പാറയില്‍ നിന്നാണ് രണ്ടുപേരെയും പൊലീസ് പിടികൂടിയത്. ഇവിടത്തെ ഗോഡൗണില്‍ നിന്നാണ് 980 പീസ് അസംസ്‌കൃതസാധനങ്ങള്‍ പൊലീസ് പിടിച്ചെടുത്തത്. മൊത്തം പതിനഞ്ചരലക്ഷത്തിലേറെ രൂപ വിലവരുന്ന 1200 പീസ് അസംസ്‌കൃതസാധനങ്ങളാണ് കടത്തിക്കൊണ്ടുപോയത്.

അസംസ്‌കൃതവസ്തുക്കള്‍ വാങ്ങിയവരെ പൊലീസ് കുടുക്കിയത്
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ
കാസര്‍കോട്: ചൗക്കി മജലിലെ കമ്പനിയില്‍ നിന്ന് കടത്തിയ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയവരെ പൊലീസ് കുടുക്കിയത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കേസിലെ രണ്ട് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. മൊത്തം 9 പ്രതികളുള്ള കേസില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിനായി കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍ മൂന്നംഗപൊലീസ് സ്‌ക്വാഡിനെ നിയോഗിക്കുകയായിരുന്നു. ഈ സ്‌ക്വാഡ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും രണ്ട് പ്രതികളെ കുടുക്കുകയുമായിരുന്നു. അസം സ്വദേശികളായ ആറംഗസംഘമാണ് മജലിലെ കമ്പനിയില്‍ നിന്ന് അസംസ്‌കൃത സാധനങ്ങളുമായി കടന്നുകളഞ്ഞത്. കാസര്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചപ്പോള്‍ ഈ ആറുപേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിന് തടസം നേരിട്ടിരുന്നു. ആറംഗസംഘം തമിഴ്നാട്ടില്‍ എത്തിയ ഉടന്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു. അസംസ്‌കൃതവസ്തുക്കള്‍ രണ്ടുപേര്‍ക്ക് കൈമാറുന്നതിന് വേണ്ടി വിളിക്കുന്നതിനാണ് ഫോണ്‍ ഓണ്‍ ചെയ്തത്. അതിന് ശേഷം ഫോണ്‍ ഓഫ് ചെയ്തു. ഫോണ്‍ തുറന്നത് തമിഴ്നാട്ടിലെ വാണിയമ്പാറയില്‍ നിന്നാണെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയ കാസര്‍കോട് പൊലീസ് തുടര്‍ന്ന് അന്വേഷണം വേഗത്തിലാക്കുകയായിരുന്നു. പ്രത്യേക സ്‌ക്വാഡിലെ എസ്.ഐ മധുവും സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാഗേഷ്, ഷാജി തുടങ്ങിയവരും തമിഴ്നാട്ടിലെ വാണിയമ്പാറയിലെത്തുകയും അവിടത്തെ പൊലീസിന്റെ സഹായത്തോടെ പ്രതികളായ സെയ്തുലിനെയും റോബിയലിനെയും പിടികൂടുകയുമായിരുന്നു. അസംസ്‌കൃതവസ്തുക്കള്‍ കടത്തിയ അസം സ്വദേശികളായ ആറംഗസംഘത്തിന്റെ സുഹൃത്തുക്കളാണ് സെയ്തുലും റോബിയലും. ഇവര്‍ അറസ്റ്റിലായതോടെ മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it