സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി കവര്‍ന്ന കേസിലെ 2 പ്രതികള്‍ മറ്റുകേസില്‍ അറസ്റ്റില്‍

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് മലപ്പുറത്തും വയനാട്ടിലുമായി അറസ്റ്റിലായി. വയനാട് പുല്‍പ്പള്ളിയില്‍ ചക്കാലക്കല്‍ സുജിത്(32), വയനാട് സ്വദേശി ജോബിഷ്(23) എന്നിവരെയാണ് രണ്ട് സ്ഥലങ്ങളില്‍ വെച്ച് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതില്‍ സുജിത് മാസങ്ങള്‍ക്കുമുമ്പ് മൊഗ്രാല്‍പുത്തൂരില്‍ വെച്ച് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തടഞ്ഞ് സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ മറ്റൊരു കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയ […]

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് മലപ്പുറത്തും വയനാട്ടിലുമായി അറസ്റ്റിലായി. വയനാട് പുല്‍പ്പള്ളിയില്‍ ചക്കാലക്കല്‍ സുജിത്(32), വയനാട് സ്വദേശി ജോബിഷ്(23) എന്നിവരെയാണ് രണ്ട് സ്ഥലങ്ങളില്‍ വെച്ച് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതില്‍ സുജിത് മാസങ്ങള്‍ക്കുമുമ്പ് മൊഗ്രാല്‍പുത്തൂരില്‍ വെച്ച് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തടഞ്ഞ് സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ മറ്റൊരു കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയാണ്. ജോബിഷും ഈ കേസില്‍ പ്രതിയാണ്. ജോബിഷ് മലപ്പുറത്ത് ഒരു അടിപിടിക്കേസിലാണ് അറസ്റ്റിലായത്. സുജിത് മലപ്പുറം കോടൂരില്‍വെച്ച് 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതിയും സൂത്രധാരനുമാണ്. സുജിത്തിനെ കഴിഞ്ഞ ദിവസം വയനാട് നമ്പിക്കൊല്ലിയിലുള്ള വയല്‍മൗണ്ട് റിസോര്‍ട്ടിന് സമീപത്തുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് മലപ്പുറം പൊലീസ് പിടികൂടിയത്. ഇരുവരെയും സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും. ഇതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ടുപേരെയും കസ്റ്റഡിയില്‍ കിട്ടുന്നതിനായി അവിടത്തെ കോടതിയെ സമീപിക്കും. ഇരുവര്‍ക്കും ഇവിടെ കേസ് ഉള്ളതിനാലാണ് കസ്റ്റഡിയിലെടുക്കുന്നത്. കൃത്യം നടത്തിയ ശേഷം ഇരുവരും മാസങ്ങളായി കേരളത്തിലെ പല ഭാഗങ്ങളിലും ഒളിസങ്കേതത്തില്‍ കഴിയുകയായിരുന്നു. നേരത്തെ സ്വര്‍ണവ്യാപാരിയുടെ പണം തട്ടിയെടുത്ത കേസില്‍ നേരത്തെ എട്ട് പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ആറോളം വാഹനങ്ങളും പിടികൂടിയിരുന്നു. ഈ കേസില്‍ മൊത്തം 13 പ്രതികളാണുള്ളത്. ഇതില്‍ സൂത്രധാരന്‍ സിനില്‍ അടക്കം മൂന്നുപ്രതികള്‍ ഒളിവില്‍ കഴിയുകയാണ്. ഇവര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it