വിലപിടിപ്പുള്ള സൈക്കിള്‍ കവര്‍ന്ന കേസില്‍ രണ്ടുപ്രതികള്‍ റിമാണ്ടില്‍
ആദൂര്‍: വീട്ടുമുറ്റത്ത് നിന്ന് വിലപിടിപ്പുള്ള സൈക്കിള്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപ്രതികള്‍ റിമാണ്ടില്‍. ബോവിക്കാനം സ്വദേശികളായ മുഹമ്മദ് റഫീഖ് (26), ഉമറുല്‍ ഫാറൂഖ് (28) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. ആദൂര്‍ എസ്.ഐ ബാലു ബി. നായരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിയോടെ മുതലപ്പാറയിലെ മൊയ്തീന്‍കുഞ്ഞിയുടെ വീട്ടില്‍ നിന്നാണ് സാബിത്തിന്റെ 20,000 രൂപ വിലവരുന്ന സൈക്കിള്‍ മോഷ്ടിച്ചത്. ഇന്റര്‍ലോക്ക് പണി നടക്കുന്നതിനാല്‍ സൈക്കിള്‍ ഗേറ്റിന് […]

ആദൂര്‍: വീട്ടുമുറ്റത്ത് നിന്ന് വിലപിടിപ്പുള്ള സൈക്കിള്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപ്രതികള്‍ റിമാണ്ടില്‍. ബോവിക്കാനം സ്വദേശികളായ മുഹമ്മദ് റഫീഖ് (26), ഉമറുല്‍ ഫാറൂഖ് (28) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. ആദൂര്‍ എസ്.ഐ ബാലു ബി. നായരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിയോടെ മുതലപ്പാറയിലെ മൊയ്തീന്‍കുഞ്ഞിയുടെ വീട്ടില്‍ നിന്നാണ് സാബിത്തിന്റെ 20,000 രൂപ വിലവരുന്ന സൈക്കിള്‍ മോഷ്ടിച്ചത്. ഇന്റര്‍ലോക്ക് പണി നടക്കുന്നതിനാല്‍ സൈക്കിള്‍ ഗേറ്റിന് പുറത്ത് നിര്‍ത്തിയിട്ടതായിരുന്നു. അതിനിടെയാണ് മോഷണം പോയത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഹമ്മദ് റഫീഖ് സ്ഥലത്തേക്ക് വരുന്നതും സൈക്കിള്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതും കണ്ടെത്തി. ഇതിന്റെ ദൃശ്യം സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്. ചെര്‍ക്കളയിലെ കടയില്‍ സൈക്കിള്‍ വില്‍ക്കാന്‍ സഹായിച്ചതിനാണ് ഉമറുല്‍ ഫാറൂഖിനെയും പ്രതി ചേര്‍ത്തത്.
മുഹമ്മദ് റഫീഖിനെതിരെ ബാങ്ക് ദിന നിക്ഷേപ ഏജന്റിനെ തലക്കടിച്ച് പണം കവര്‍ന്നതടക്കം രണ്ട് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.