സുള്ള്യയില്‍ യുവമോര്‍ച്ചാനേതാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പുത്തൂര്‍: സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ചാനേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. സവനൂര്‍ സ്വദേശി സക്കീര്‍ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട്ട് നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഷഫീഖും സക്കീറും ഗൂഢാലോചന നടത്തിയവരാണെന്നും നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവര്‍ പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂലൈ 26ന് രാത്രിയാണ് പ്രവീണ്‍ വെട്ടേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗസംഘം പ്രവീണിനെ […]

പുത്തൂര്‍: സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ചാനേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. സവനൂര്‍ സ്വദേശി സക്കീര്‍ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട്ട് നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഷഫീഖും സക്കീറും ഗൂഢാലോചന നടത്തിയവരാണെന്നും നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവര്‍ പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂലൈ 26ന് രാത്രിയാണ് പ്രവീണ്‍ വെട്ടേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗസംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Articles
Next Story
Share it