കര്‍ഷകപ്രക്ഷോഭം: രോഹിത് ശര്‍മയുടെ ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്; നടിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോള്‍ ട്വിറ്ററില്‍ ഇതുസംബന്ധിച്ച് ലോകവ്യാപക ആരോപണ പ്രത്യാരോപണങ്ങളുമായി സെലിബ്രിറ്റികളും രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പ്രമുഖ കായിക-സിനിമാ താരങ്ങളെല്ലാം സര്‍ക്കാര്‍ അനുകൂല ഹാഷ്ടാഗുമായി ട്വീറ്റ് ചെയ്തു. ഇതിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ട്വീറ്റിനെ വിമര്‍ശിച്ച് േേബാളിവുഡ് നടി കങ്കണ റണാവത്ത് രംഗത്തെത്തി. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ 18കാരി ഗ്രേറ്റ തന്‍ബര്‍ഗ്, പോപ് ഗായിക റിഹാന തുടങ്ങിയവര്‍ ട്വീറ്റ് ചെയ്തതോടെ അന്താരാഷട്ര തലത്തില്‍ സമരം ഏറെ […]

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോള്‍ ട്വിറ്ററില്‍ ഇതുസംബന്ധിച്ച് ലോകവ്യാപക ആരോപണ പ്രത്യാരോപണങ്ങളുമായി സെലിബ്രിറ്റികളും രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പ്രമുഖ കായിക-സിനിമാ താരങ്ങളെല്ലാം സര്‍ക്കാര്‍ അനുകൂല ഹാഷ്ടാഗുമായി ട്വീറ്റ് ചെയ്തു. ഇതിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ട്വീറ്റിനെ വിമര്‍ശിച്ച് േേബാളിവുഡ് നടി കങ്കണ റണാവത്ത് രംഗത്തെത്തി.

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ 18കാരി ഗ്രേറ്റ തന്‍ബര്‍ഗ്, പോപ് ഗായിക റിഹാന തുടങ്ങിയവര്‍ ട്വീറ്റ് ചെയ്തതോടെ അന്താരാഷട്ര തലത്തില്‍ സമരം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുള്‍പ്പെടെയുള്ള കായിക താരങ്ങളും നിരവധി സിനിമാ താരങ്ങളും ഇന്ത്യ ടുഗെതര്‍ എന്ന ഹാഷ്ടാഗ് ക്യാമ്പയിനുമായി ഇതിനെതിരെ രംഗത്തെത്തിയത്. സച്ചിന്റെ പ്രതികരണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം രോഹിത്, കോഹ്ലി തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരിനെയും കര്‍ഷകരെയും ഒരുപോലെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതോടെയാണ് കങ്കണ വിമര്‍ശനവുമായി രംഗത്തെത്തിയത്.

കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രശ്‌നം പരിഹരിക്കണമെന്നും രാജ്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കാമെന്നുമായിരുന്നു 'ഇന്ത്യ ടുഗെദര്‍' ടാഗില്‍ കോഹ്‌ലിയും രോഹിതും ട്വീറ്റ് ചെയ്തത്. അഭിപ്രായ വ്യത്യാസങ്ങളുടെ കാലത്ത് ഒരുമിച്ച് നില്‍ക്കണമെന്നും കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നുമായിരുന്നു കോഹ്ലിയുടെ ട്വീറ്റ്. "ഇന്ത്യ എപ്പോഴും കരുത്തുറ്റതാണ്. നമ്മള്‍ ഒരുമിച്ച് നിന്ന് പ്രശ്നം പരിഹിക്കേണ്ടതാണ് ഇപ്പോഴത്തെ വിഷയം. നമ്മുടെ കര്‍ഷകര്‍ രാജ്യത്തിന്റെ മുന്നേറ്റത്തില്‍ വലിയ റോള്‍ വഹിക്കുന്നുണ്ട്. ഈ വിഷയം പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കുമെന്ന് ഉറപ്പുണ്ട്". രോഹിത് ശര്‍മ പറഞ്ഞു.

"ഈ ക്രിക്കറ്റ് താരങ്ങളെല്ലാം എന്താണ് 'ധോബി കാ കുത്താ നാ ഗര്‍ കാ നാ ഗഠ്കാ' എന്ന പോലെ പെരുമാറുന്നത്?. സ്വന്തം നന്മക്കായുള്ള വിപ്ലവകരമായ നിയമങ്ങളെ കര്‍ഷകര്‍ എന്തിന് എതിര്‍ക്കണം. പ്രശ്‌നങ്ങളുണ്ടാക്കുന്നത് തീവ്രവാദികളാണ്. അതുപറയാന്‍ ഇത്ര പേടിയാണോ?"- എന്നായിരുന്നു രോഹിത് ശര്‍മയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കങ്കണയുടെ ചോദ്യം. വീട്ടിലും അലക്കുസ്ഥലത്തുമല്ലാത്ത അലക്കുകാരന്റെ നായകള്‍ എന്നാണ് കങ്കണ താരങ്ങളെ ഉപമിച്ചത്. അതേസമയം കങ്കണയുടെ ട്വീറ്റ് തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് കാണിച്ച് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it