കര്‍ഷക പ്രക്ഷോഭം: കാരവാന്‍ മാഗസിന്റേതടക്കം 250 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

ന്യൂഡല്‍ഹി: കാരവാന്‍ മാഗസിന്റേതടക്കം കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് 250 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകളും റിട്വീറ്റുകളും നടത്തിയ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പ്രകോപന ഉള്ളടക്കം ഷയര്‍ ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നിയമപാലന ഏജന്‍സികളുടെയും അഭ്യര്‍ഥന പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ക്രമസമാധാന പ്രശ്നം തടയാനാണ് ട്വിറ്ററിനോട് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സി പി എം നേതാവ് മുഹമ്മദ് സാലിം, സമരരംഗത്തുള്ള കിസാന്‍ ഏക്താ മോര്‍ച്ച, […]

ന്യൂഡല്‍ഹി: കാരവാന്‍ മാഗസിന്റേതടക്കം കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് 250 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകളും റിട്വീറ്റുകളും നടത്തിയ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പ്രകോപന ഉള്ളടക്കം ഷയര്‍ ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നിയമപാലന ഏജന്‍സികളുടെയും അഭ്യര്‍ഥന പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം.

ക്രമസമാധാന പ്രശ്നം തടയാനാണ് ട്വിറ്ററിനോട് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സി പി എം നേതാവ് മുഹമ്മദ് സാലിം, സമരരംഗത്തുള്ള കിസാന്‍ ഏക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂനിയന്റെ ഏക്താ ഉഗ്രഹാന്‍, എ.എ.പി. എം എല്‍ എമാര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തവയില്‍ പെടും. റിപ്പബ്ലിക് ദിനത്തില്‍ ഡെല്‍ഹി പോലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷവും മറ്റ് സംഭവവികാസങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു.

കാരവാന്റെ എഡിറ്റര്‍ വിനോദ് കെ തോമസ് അടക്കമുള്ളവര്‍ക്കെതിരെ നേരത്തെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. കര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റിന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായ് തുടങ്ങിയവര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it