ഇന്ത്യന്‍ പൗരനെ നിയമിക്കണമെന്ന കേന്ദ്രനിര്‍ദേശം പാലിച്ച് ട്വിറ്റര്‍; ഇന്ത്യന്‍ നോഡല്‍ ഓഫീസറായി മലയാളിയെ നിയമിച്ചു

കൊച്ചി: പുതിയ കേന്ദ്ര ഐ ടി ചട്ടപ്രകാരം ഇന്ത്യന്‍ പൗരനെ നോഡല്‍ ഓഫീസറായി നിയമിച്ച് ട്വിറ്റര്‍. കൊച്ചി വൈപ്പിന്‍ സ്വദേശി ഷാഹിന്‍ കോമത്താണ് ട്വിറ്റര്‍ ഇന്ത്യയുടെ നോഡല്‍ ഓഫീസറായി നിയമിതനായത്. ഐ ടി ചട്ടത്തിനെതിരെ ഏറെ നാളുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ട്വിറ്റര്‍ കേന്ദ്രനിര്‍ദേശത്തിന് വഴങ്ങിയത്. ഇന്ത്യന്‍ പൗരനായ വ്യക്തിയെ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി സ്ഥിരമായി നിയമിക്കണമെന്നാണ് ചട്ടം. ഇതിനെ ചൊല്ലി കേന്ദ്രവും ട്വിറ്ററും തമ്മില്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ ഏറെ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമനം. […]

കൊച്ചി: പുതിയ കേന്ദ്ര ഐ ടി ചട്ടപ്രകാരം ഇന്ത്യന്‍ പൗരനെ നോഡല്‍ ഓഫീസറായി നിയമിച്ച് ട്വിറ്റര്‍. കൊച്ചി വൈപ്പിന്‍ സ്വദേശി ഷാഹിന്‍ കോമത്താണ് ട്വിറ്റര്‍ ഇന്ത്യയുടെ നോഡല്‍ ഓഫീസറായി നിയമിതനായത്. ഐ ടി ചട്ടത്തിനെതിരെ ഏറെ നാളുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ട്വിറ്റര്‍ കേന്ദ്രനിര്‍ദേശത്തിന് വഴങ്ങിയത്.

ഇന്ത്യന്‍ പൗരനായ വ്യക്തിയെ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി സ്ഥിരമായി നിയമിക്കണമെന്നാണ് ചട്ടം. ഇതിനെ ചൊല്ലി കേന്ദ്രവും ട്വിറ്ററും തമ്മില്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ ഏറെ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമനം. ഉള്ളടക്കം സംബന്ധിച്ച് നിയമ ഏജന്‍സികളുടെ അന്വേഷണത്തിലും മറ്റും മറുപടി നല്‍കേണ്ടതും നോഡല്‍ ഓഫീസറാണ്.

നേരത്തെ ടിക് ടോക് വികസിപ്പിച്ച ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സില്‍ നോഡല്‍ ആന്‍ഡ് ഗ്രീവന്‍സ് ഓഫീസറായിരുന്നു ഷാഹിന്‍. മുമ്പ് വോഡഫോണില്‍ നോഡല്‍ ആന്‍ഡ് റഗുലേറ്ററി ഓഫീസറായിരുന്നു. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ മജ്‌നു കോമത്തിന്റെ മകനാണ്.

Related Articles
Next Story
Share it