കേരളത്തില്‍ ഇത്തവണ യു.ഡി.എഫിന് ട്വന്റി 20-മുല്ലപ്പള്ളി

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇക്കുറി യു.ഡി.എഫ് ട്വന്റി-20യടിക്കുമെന്നും രാജ്യത്ത് മതേതരത്വം നിലനിര്‍ത്താനും ഹിംസയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും ആരെ ജയിപ്പിക്കണമെന്നതില്‍ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.രാജ്യത്തിന്റെ ഭരണഘടന നിലനില്‍ക്കണമെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം അനിര്‍വാര്യമാണെന്ന് ഓഫീസ് ഉദ്ഘാടന വേളയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോടിന്റെ ഹൃദയം […]

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇക്കുറി യു.ഡി.എഫ് ട്വന്റി-20യടിക്കുമെന്നും രാജ്യത്ത് മതേതരത്വം നിലനിര്‍ത്താനും ഹിംസയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും ആരെ ജയിപ്പിക്കണമെന്നതില്‍ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
രാജ്യത്തിന്റെ ഭരണഘടന നിലനില്‍ക്കണമെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം അനിര്‍വാര്യമാണെന്ന് ഓഫീസ് ഉദ്ഘാടന വേളയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോടിന്റെ ഹൃദയം കീഴടക്കിയ എം.പിയാണ് രാജ്മോഹന്‍ ഉണ്ണിത്താനെന്നും അദ്ദേഹം വിജയിച്ച് പാര്‍ലമെന്റില്‍ കാസര്‍കോടിന് വേണ്ടി സംസാരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.ടി അഹമ്മദലി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, ഹരീഷ് ബി. നമ്പ്യാര്‍, വി. കമ്മാരന്‍, ബാലകൃഷ്ണന്‍ പെരിയ, കെ.പി കുഞ്ഞിക്കണ്ണന്‍, എ. അബ്ദുല്‍ റഹ്മാന്‍, നാഷണല്‍ അബ്ദുല്ല, കരിമ്പില്‍ കൃഷ്ണന്‍, എ. ഗോവിന്ദന്‍ നായര്‍, പി.എം മുനീര്‍ ഹാജി, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍, കെ. നീലകണ്ഠന്‍, സൈമണ്‍ അലക്‌സ്, ഹക്കീം കുന്നില്‍, രമേശന്‍ കരുവാച്ചേരി, ഗോവിന്ദന്‍ നായര്‍, പി.വി സുരേഷ്, ഗീതാ കൃഷ്ണന്‍, ധന്യ സുരേഷ്, മാമുനി വിജയന്‍, എം.സി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it