വി ഫോര്‍ കേരളയുമായി സഖ്യത്തിനില്ലെന്ന് ട്വന്റി 20;തന്റെ കയ്യില്‍ പണമില്ലാത്തത് കൊണ്ടാണ് സാബു എം ജേക്കബ് കൂടെ കൂട്ടാത്തതെന്ന് നിപുണ്‍ ചെറിയാന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന വ്യവസായികളുടെ നേതൃത്വത്തിലുള് അരാഷ്ട്രീയ സംഘടനകളായ ട്വന്റി 20യും വി ഫോര്‍ കേരളയും സഖ്യമാകില്ല. സഖ്യത്തിന് വി ഫോര്‍ കേരള ശ്രമം നടത്തിയെങ്കിലും ട്വന്റി 20 വഴങ്ങിയില്ല. നിഷ്പക്ഷ വോട്ടുകളുടെ ഭിന്നിപ്പ് ഒഴിവാക്കാനാണ് കൂട്ടുകെട്ടിന് താല്‍പര്യം അറിയിച്ചതെന്ന് വി ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന്‍ പറഞ്ഞു. വി ഫോര്‍ കേരളക്ക് സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ടാണ് ട്വന്റി 20 സഖ്യത്തിന് തയ്യറാകാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് […]

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന വ്യവസായികളുടെ നേതൃത്വത്തിലുള് അരാഷ്ട്രീയ സംഘടനകളായ ട്വന്റി 20യും വി ഫോര്‍ കേരളയും സഖ്യമാകില്ല. സഖ്യത്തിന് വി ഫോര്‍ കേരള ശ്രമം നടത്തിയെങ്കിലും ട്വന്റി 20 വഴങ്ങിയില്ല. നിഷ്പക്ഷ വോട്ടുകളുടെ ഭിന്നിപ്പ് ഒഴിവാക്കാനാണ് കൂട്ടുകെട്ടിന് താല്‍പര്യം അറിയിച്ചതെന്ന് വി ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന്‍ പറഞ്ഞു. വി ഫോര്‍ കേരളക്ക് സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ടാണ് ട്വന്റി 20 സഖ്യത്തിന് തയ്യറാകാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ഇരു സംഘടനകളും നിയമസഭ തിരഞ്ഞെടുപ്പിന് മത്സരിക്കാനൊരുങ്ങുന്നത്. ട്വന്റി ട്വന്റി എറണാകുളം ജില്ലയില്‍ എട്ടു സീറ്റില്‍ മത്സരിക്കും. വി ഫോര്‍ കേരള മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളെ ചോദ്യം ചെയ്യുന്ന ഇരുസംഘടനകളും ഒരുമിച്ച് നില്‍ക്കണമെന്ന ആശയം ചര്‍ച്ചയായെങ്കിലും ഫലം കണ്ടില്ല.

എറാണകുളം, കൊച്ചി, തൃക്കാക്കര എന്നിവിടങ്ങളില്‍ വി ഫോര്‍ കേരളയ്ക്കും ട്വന്റി ട്വന്റിക്കും സ്ഥാനാര്‍ഥികളുണ്ട്. നഗരമേഖലകളില്‍ ട്വന്റി 20 ആദ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. പാര്‍ട്ടിയെന്ന നിലയിലേക്ക് വളരാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടുകെട്ട് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ട്വന്റി 20ക്കുള്ളത്.

Related Articles
Next Story
Share it