സീരിയലുകള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു; സെന്‍സറിംഗ് കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകള്‍ക്ക് സെന്‍സറിംഗ് കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സീരിയലുകള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. സീരിയലുകളില്‍ അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവുമാണ് പ്രചരിപ്പിക്കുന്നതെന്ന് ഒരു ചാനലിനോട് മന്ത്രി പറഞ്ഞു. മുമ്പ് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകള്‍ ആ സ്ഥാനം ഏറ്റെടുത്തുവെന്നും വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പങ്കുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകള്‍ക്ക് സെന്‍സറിംഗ് കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സീരിയലുകള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. സീരിയലുകളില്‍ അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവുമാണ് പ്രചരിപ്പിക്കുന്നതെന്ന് ഒരു ചാനലിനോട് മന്ത്രി പറഞ്ഞു.

മുമ്പ് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകള്‍ ആ സ്ഥാനം ഏറ്റെടുത്തുവെന്നും വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പങ്കുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

Related Articles
Next Story
Share it