സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെ കാറിനുള്ളില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെ കാറിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആദിത്യനെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആദിത്യന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടി അമ്പിളി ദേവിയുടെ ഭര്‍ത്താവാണ് ആദിത്യന്‍ ജയന്‍. ആദിത്യനും അമ്പിളിയും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങള്‍ കുറച്ചുദിവസങ്ങളിലായി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ആദിത്യന് പരസ്ത്രീബന്ധമുണ്ടെന്ന് അമ്പിളിദേവിയും അമ്പിളിക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആദിത്യനും പരസ്പരം ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ആദിത്യന്റെ […]

തൃശൂര്‍: സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെ കാറിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആദിത്യനെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആദിത്യന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടി അമ്പിളി ദേവിയുടെ ഭര്‍ത്താവാണ് ആദിത്യന്‍ ജയന്‍. ആദിത്യനും അമ്പിളിയും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങള്‍ കുറച്ചുദിവസങ്ങളിലായി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ആദിത്യന് പരസ്ത്രീബന്ധമുണ്ടെന്ന് അമ്പിളിദേവിയും അമ്പിളിക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആദിത്യനും പരസ്പരം ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ആദിത്യന്റെ ആത്മഹത്യാശ്രമം. ആദിത്യന്‍ അപകടനില തരണം ചെയ്തതായി ആസ്പത്രിവൃത്തങ്ങള്‍ പറഞ്ഞു.

Related Articles
Next Story
Share it