പുതിയ നയങ്ങള്‍ ഇവിടെ നടപ്പാക്കാന്‍ വരട്ടെ..; വാട്‌സാപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് തുര്‍ക്കി

അങ്കാറ: ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനുള്ള പുതിയ നയം നടപ്പാക്കാനൊരുങ്ങുന്ന വാട്‌സാപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് തുര്‍ക്കി. വാട്സ്ആപ്പിനും മാതൃ കമ്പനിയായ ഫേസ്ബുക്കിനുമെതിരെയാണ് തുര്‍ക്കിയിലെ കോംപറ്റീഷന്‍ ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോക്താക്കളില്‍ നിന്ന് അനുമതി തേടിയതുമായി ബന്ധപ്പെട്ടാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിവരശേഖരണ ആവശ്യകത രാജ്യത്ത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഇരു കമ്പനികളോടും കോംപറ്റീഷന്‍ ബോര്‍ഡ് നിര്‍ദേശിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വാട്‌സ്ആപ്പ് അവരുടെ സേവന നിബന്ധനകള്‍ക്കുള്ള പരിഷ്‌കാരങ്ങളുമായി എത്തിയത്. പുതിയ നിബന്ധനകള്‍ ഫെബ്രുവരി എട്ട് മുതല്‍ നടപ്പാക്കുമെന്നും […]

അങ്കാറ: ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനുള്ള പുതിയ നയം നടപ്പാക്കാനൊരുങ്ങുന്ന വാട്‌സാപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് തുര്‍ക്കി. വാട്സ്ആപ്പിനും മാതൃ കമ്പനിയായ ഫേസ്ബുക്കിനുമെതിരെയാണ് തുര്‍ക്കിയിലെ കോംപറ്റീഷന്‍ ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോക്താക്കളില്‍ നിന്ന് അനുമതി തേടിയതുമായി ബന്ധപ്പെട്ടാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിവരശേഖരണ ആവശ്യകത രാജ്യത്ത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഇരു കമ്പനികളോടും കോംപറ്റീഷന്‍ ബോര്‍ഡ് നിര്‍ദേശിച്ചു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വാട്‌സ്ആപ്പ് അവരുടെ സേവന നിബന്ധനകള്‍ക്കുള്ള പരിഷ്‌കാരങ്ങളുമായി എത്തിയത്. പുതിയ നിബന്ധനകള്‍ ഫെബ്രുവരി എട്ട് മുതല്‍ നടപ്പാക്കുമെന്നും അറിയിച്ചിരുന്നു.

Related Articles
Next Story
Share it