പിണക്കം മാറി; രണ്ട് വര്‍ഷത്തിന് ശേഷം സൗദിയും തുര്‍ക്കിയും വീണ്ടും ഒന്നിക്കുന്നു

സൗദി: സൗദിയും തുര്‍ക്കിയും തമ്മിലുള്ള പിണക്കം മാറി. രണ്ട് വര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുകയാണെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധി കുറഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വീണ്ടും സൗഹൃദത്തിന്റെ പാതയിലേക്ക് തിരികെയത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത് എന്നാണ് സൂചന. തുര്‍ക്കിയും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വീണ്ടും സഹകരണത്തിന്റെ പാതയിലേക്ക് എത്തുമെന്ന വാര്‍ത്തകളും പുറത്തു വരുന്നത്.

സൗദി: സൗദിയും തുര്‍ക്കിയും തമ്മിലുള്ള പിണക്കം മാറി. രണ്ട് വര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുകയാണെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധി കുറഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വീണ്ടും സൗഹൃദത്തിന്റെ പാതയിലേക്ക് തിരികെയത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത് എന്നാണ് സൂചന.

തുര്‍ക്കിയും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വീണ്ടും സഹകരണത്തിന്റെ പാതയിലേക്ക് എത്തുമെന്ന വാര്‍ത്തകളും പുറത്തു വരുന്നത്.

Related Articles
Next Story
Share it