എം.എല്‍.എ ഫണ്ടില്‍ കുണ്ടംകുഴിയില്‍ ടര്‍ഫ് കോര്‍ട്ട്

ബേഡഡുക്ക: ബേഡഡുക്ക പഞ്ചായത്തിന്റെ അധീനതയില്‍ കുണ്ടംകുഴി ടൗണിലുള്ള സ്ഥലത്ത് ഒരു കോടി രൂപ ചെലവില്‍ ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിക്കുന്നു. ഇതിനായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ 2022-23 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചു. ഭരണാനുമതി ലഭ്യമായി. ബേഡഡുക്ക, കുറ്റിക്കോല്‍ എന്നീ പഞ്ചായത്തുകളിലെ യുവജനങ്ങള്‍ക്ക് കല-കായിക മത്സരങ്ങളോട്, പ്രത്യേകിച്ച് ഫുട്‌ബേള്‍ കളിയോട് വളരെയധികം താല്‍പര്യമുണ്ട്. എന്നാല്‍ കളിസ്ഥലത്തിന്റെ അഭാവം ഇവരുടെ കളി മികവ് പുറത്ത് കൊണ്ടുവരുന്നതിന് തടസ്സമായി. ഈ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാകും.45 […]

ബേഡഡുക്ക: ബേഡഡുക്ക പഞ്ചായത്തിന്റെ അധീനതയില്‍ കുണ്ടംകുഴി ടൗണിലുള്ള സ്ഥലത്ത് ഒരു കോടി രൂപ ചെലവില്‍ ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിക്കുന്നു. ഇതിനായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ 2022-23 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചു. ഭരണാനുമതി ലഭ്യമായി. ബേഡഡുക്ക, കുറ്റിക്കോല്‍ എന്നീ പഞ്ചായത്തുകളിലെ യുവജനങ്ങള്‍ക്ക് കല-കായിക മത്സരങ്ങളോട്, പ്രത്യേകിച്ച് ഫുട്‌ബേള്‍ കളിയോട് വളരെയധികം താല്‍പര്യമുണ്ട്. എന്നാല്‍ കളിസ്ഥലത്തിന്റെ അഭാവം ഇവരുടെ കളി മികവ് പുറത്ത് കൊണ്ടുവരുന്നതിന് തടസ്സമായി. ഈ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാകും.
45 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുള്ളതുമായ ടര്‍ഫ് കോര്‍ട്ടാണ് നിര്‍മ്മിക്കുന്നത്. വൈദ്യുതീകരണം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം എന്നിവയും ഇതോടൊപ്പമുണ്ടാകും. ടര്‍ഫ് കോര്‍ട്ടിന്റെ തുടര്‍പരിപാലനം പഞ്ചായത്ത് ഏറ്റെടുത്ത് കൊള്ളാമെന്ന് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്. പ്രവൃത്തി സാങ്കേതികാനുമതി നല്‍കി എത്രയും വേഗം നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it