ഡെല്‍ഹി നിയമസഭാ മന്ദിരത്തില്‍ നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി, ഒപ്പം തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും

ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭാ മന്ദിരത്തില്‍ നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി. തുരങ്കത്തോടൊപ്പം തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തിയിട്ടുണ്ട്. സ്പീക്കര്‍ രാം നിവാസ് ഗോയലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് മുമ്പായി തുരങ്കം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തൂക്കിലേറ്റാനായി ഉപയോഗിച്ച മുറി സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരമര്‍പ്പിക്കാനുള്ള സ്ഥലമായി രൂപമാറ്റം വരുത്താനാണ് അധികൃതരുടെ തീരുമാനം. സ്വാതന്ത്ര്യ സമരസേനാനികളെ ഭയന്ന് ബ്രിട്ടീഷുകാര്‍ തുരങ്കം നിര്‍മിച്ചതാകാമെന്നാണ് നിഗമനം. ഇവരെ കോടതിയിലേക്ക് കൊണ്ടുവരുമ്പോള്‍ […]

ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭാ മന്ദിരത്തില്‍ നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി. തുരങ്കത്തോടൊപ്പം തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തിയിട്ടുണ്ട്. സ്പീക്കര്‍ രാം നിവാസ് ഗോയലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് മുമ്പായി തുരങ്കം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തൂക്കിലേറ്റാനായി ഉപയോഗിച്ച മുറി സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരമര്‍പ്പിക്കാനുള്ള സ്ഥലമായി രൂപമാറ്റം വരുത്താനാണ് അധികൃതരുടെ തീരുമാനം.

സ്വാതന്ത്ര്യ സമരസേനാനികളെ ഭയന്ന് ബ്രിട്ടീഷുകാര്‍ തുരങ്കം നിര്‍മിച്ചതാകാമെന്നാണ് നിഗമനം. ഇവരെ കോടതിയിലേക്ക് കൊണ്ടുവരുമ്പോള്‍ തിരിച്ചടിയുണ്ടാവുമെന്ന് ഭയന്നാണ് രഹസ്യമായി തുരങ്കത്തിലൂടെ കൊണ്ടുവന്നിരുന്നതെന്നാണ് കരുതുന്നത്. 1912ല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് തലസ്ഥാനം മാറ്റിയ ശേഷം സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയായി ഉപയോഗിച്ചിരുന്നത് ഇന്നത്തെ ഡെല്‍ഹി നിയമസഭയാണ്. 1926ല്‍ ഇത് കോടതിയാക്കി മാറ്റുകയായിരുന്നു. ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യസമര സേനാനികളെ കോടതിയില്‍ കൊണ്ടുവരാന്‍ ഈ തുരങ്കം ഉപയോഗിച്ചുവെന്നും ഗോയല്‍ വിശദീകരിച്ചു.

"ചെങ്കോട്ടവരെ നീളുന്ന തുരങ്കത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നു. 1993ല്‍ എംഎല്‍എ ആയിരുന്നപ്പോള്‍ അതിന്റെ ചരിത്രം പരിശോധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തയുണ്ടായിരുന്നില്ല. ഇപ്പോള്‍ തുരങ്കത്തിന്റെ കവാടം കണ്ടെത്തി. എന്നാല്‍ കൂടുതല്‍ ഉള്ളിലേക്ക് തെളിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ല. കാരണം മെട്രോ പദ്ധതികളും ഓടകളും മൂലം പല സ്ഥലത്തും തുരങ്കം തകര്‍ന്ന നിലയിലാണ്ട്". രാം നിവാസ് ഗോയല്‍ പറഞ്ഞു.

Related Articles
Next Story
Share it