കാസര്‍കോട് നഗരസഭയില്‍ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, സിയാന ഹനീഫ്, രജനി കെ, നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രഞ്ജിത് കുമാര്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, സിയാന ഹനീഫ്, രജനി കെ, നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രഞ്ജിത് കുമാര്‍ എ.പി. നന്ദി പറഞ്ഞു.
സുനാമി കോളനിയില്‍ 3 എണ്ണവും മുനിസിപ്പല്‍ ഓഫീസ്, സന്ധ്യാരാഗം, നെല്ലിക്കുന്ന് സൗത്ത്, നിയര്‍ ലൈറ്റ് ഹൗസ് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും അടക്കം നിലവില്‍ 7 യൂണിറ്റുകളാണ് പ്രവര്‍ത്തന സജ്ജമായത്. 5 എണ്ണം നിര്‍വ്വഹണ ഘട്ടത്തിലാണ്. മാലിന്യ സംസ്‌കരണത്തിന് ഏറ്റവും അനുയോജ്യമായ പരിസ്ഥിതി സൗഹൃദ മാര്‍ഗ്ഗമാണ് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍. അറവുശാലകള്‍, മത്സ്യ-മാംസ സംസ്‌കരണ ശാലകള്‍ എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങളും പഴം, പച്ചക്കറി തുടങ്ങിയ അടുക്കള മാലിന്യങ്ങളും ഈ യൂണിറ്റ് വഴി വളരെ ഫലപ്രദമായി പോഷകഗുണമേറെയുള്ള ജൈവവളമാക്കി (കമ്പോസ്റ്റ്) മാറ്റാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles
Next Story
Share it