ടി.കെ.കെ സ്മാരക പുരസ്‌കാരം കാഞ്ഞങ്ങാട് രാമചന്ദ്രന്

കാഞ്ഞങ്ങാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ടി.കെ.കെ നായരുടെ പേരിലുള്ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 17-ാമത് പുരസ്‌ക്കാരത്തിന് ഗായകനും സംഗീത സംവിധായകനും ക്ഷേത്രകലാ അക്കാദമി ചെയര്‍മാനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനെ തിരഞ്ഞെടുത്തു. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 87 തവണ സംഗീത പരിപാടികള്‍ അവതരിപ്പിച്ച രാമചന്ദ്രന്‍ 50 വര്‍ഷമായി നൂറുകണക്കിന് വേദികളില്‍ സംഗീത പരിപാടികളും ഭക്തിഗാന സിനിമാ പരിപാടികളും അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മലയാള ഭക്തിഗാന-ലളിതഗാന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ രാമചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ […]

കാഞ്ഞങ്ങാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ടി.കെ.കെ നായരുടെ പേരിലുള്ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 17-ാമത് പുരസ്‌ക്കാരത്തിന് ഗായകനും സംഗീത സംവിധായകനും ക്ഷേത്രകലാ അക്കാദമി ചെയര്‍മാനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനെ തിരഞ്ഞെടുത്തു. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 87 തവണ സംഗീത പരിപാടികള്‍ അവതരിപ്പിച്ച രാമചന്ദ്രന്‍ 50 വര്‍ഷമായി നൂറുകണക്കിന് വേദികളില്‍ സംഗീത പരിപാടികളും ഭക്തിഗാന സിനിമാ പരിപാടികളും അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മലയാള ഭക്തിഗാന-ലളിതഗാന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ രാമചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദീര്‍ഘകാലം സംഗീതാധ്യാപകനായിരുന്നു. 25 മണിക്കൂര്‍ തുടര്‍ച്ചയായി സംഗീത കച്ചേരി നടത്തി സംഗീതരത്‌നം ബഹുമതിയും നേടി. ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. യേശുദാസിന്റ ജന്മദിനത്തില്‍ എല്ലാ വര്‍ഷവും കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്തിയും ശ്രദ്ധേയനാണ്.
പത്രസമ്മേളനത്തില്‍ അഡ്വ. സി.കെ ശ്രീധരന്‍, ടി. മുഹമ്മദ് അസ്ലം, ടി.കെ. നാരായണന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it