ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ 2 പേര്‍ പിടിയില്‍

തിരുവല്ലം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം കടമ്പോട് സ്വദേശികളായ ഷിഹാബുദീന്‍(32), സുഹൈല്‍(21) എന്നിവരാണ്് പിടിയിലായത്. പുഞ്ചക്കരി സ്വദേശിനിയായ യുവതിയെ കടത്തിക്കൊണ്ടുപോകാനായിരുന്നു ശ്രമം. യുവതിയെ കൊണ്ടുപോകാനായി ഇരുവരും തിങ്കളാഴ്ച രാത്രി കാറുമായി എത്തുകയായിരുന്നു. തിരുവല്ലത്തെത്തിയ ശേഷം പുഞ്ചക്കരിയിലേക്കു പോകാനുള്ള വഴി ചോദിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ക്ക് സംശയമുണ്ടാക്കുകയും നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തിരുവല്ലം ഭാഗത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം ഉടനെ സ്ഥലത്തെത്തുകയും കാറിനെ പിന്തുടര്‍ന്നു […]

തിരുവല്ലം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം കടമ്പോട് സ്വദേശികളായ ഷിഹാബുദീന്‍(32), സുഹൈല്‍(21) എന്നിവരാണ്് പിടിയിലായത്. പുഞ്ചക്കരി സ്വദേശിനിയായ യുവതിയെ കടത്തിക്കൊണ്ടുപോകാനായിരുന്നു ശ്രമം.

യുവതിയെ കൊണ്ടുപോകാനായി ഇരുവരും തിങ്കളാഴ്ച രാത്രി കാറുമായി എത്തുകയായിരുന്നു. തിരുവല്ലത്തെത്തിയ ശേഷം പുഞ്ചക്കരിയിലേക്കു പോകാനുള്ള വഴി ചോദിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ക്ക് സംശയമുണ്ടാക്കുകയും നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

തിരുവല്ലം ഭാഗത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം ഉടനെ സ്ഥലത്തെത്തുകയും കാറിനെ പിന്തുടര്‍ന്നു പിടികൂടുകയുമായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഷിഹാബുദീന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് യുവതിയെ കടത്തിക്കൊണ്ടു പോകനായി രാത്രി സുഹൈലിനെയും കൂട്ടി എത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

തിരുവല്ലം എസ്.ഐ. നിതിന്‍ നളന്‍, ഗ്രേഡ് എസ്.ഐമാരായ വേണു, അരുണ്‍ എന്നിവരാണ് ഇരുവരെയും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തു.

Related Articles
Next Story
Share it