മംഗളൂരുവില്‍ കണ്ടെയ്‌നര്‍ ലോറി കടലില്‍ വീണ് കാണാതായ ക്ലീനറുടെ മൃതദേഹം കണ്ടെത്തി; രക്ഷാസേന ആസ്പത്രിയിലെത്തിച്ച ഡ്രൈവറും മരിച്ചു

മംഗളൂരു: മംഗളൂരു തുറമുഖത്ത് കണ്ടെയ്‌നര്‍ലോറി കടലില്‍ വീണതിനെ തുടര്‍ന്ന് കാണാതായ ക്ലീനറുടെ മൃതദേഹം കണ്ടെത്തി. ക്ലീനര്‍ ഭീമപ്പ(22)യുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ട് കണ്ടെത്തിയത്. രക്ഷാസേന ആസ്പത്രിയിലെത്തിച്ച ലോറിഡ്രൈവര്‍ ബാഗല്‍കോട്ട് സ്വദേശി രാജേസാബ്(26) പിന്നീട് മരണപ്പെട്ടു. പുതുമംഗളൂരു തുറമുഖത്ത് ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടമുണ്ടായത്. തുറമുഖത്ത് കപ്പലിലെത്തിയ ഇരുമ്പയിര് കൊണ്ടുപോകാനാണ് കണ്ടെയ്നര്‍ ലോറി വന്നത്. ലോറി തുറമുഖത്തെ 14-ാം നമ്പര്‍ ബര്‍ത്തിന് സമീപം നിയന്ത്രണം വിട്ട് കടലില്‍ വീഴുകയായിരുന്നു. സമീപത്തുകൂടി കടന്നുപോയ ടഗ്ഗിലെ ജീവനക്കാരാണ് ലോറി കടലില്‍ […]

മംഗളൂരു: മംഗളൂരു തുറമുഖത്ത് കണ്ടെയ്‌നര്‍ലോറി കടലില്‍ വീണതിനെ തുടര്‍ന്ന് കാണാതായ ക്ലീനറുടെ മൃതദേഹം കണ്ടെത്തി. ക്ലീനര്‍ ഭീമപ്പ(22)യുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ട് കണ്ടെത്തിയത്. രക്ഷാസേന ആസ്പത്രിയിലെത്തിച്ച ലോറിഡ്രൈവര്‍ ബാഗല്‍കോട്ട് സ്വദേശി രാജേസാബ്(26) പിന്നീട് മരണപ്പെട്ടു. പുതുമംഗളൂരു തുറമുഖത്ത് ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടമുണ്ടായത്. തുറമുഖത്ത് കപ്പലിലെത്തിയ ഇരുമ്പയിര് കൊണ്ടുപോകാനാണ് കണ്ടെയ്നര്‍ ലോറി വന്നത്. ലോറി തുറമുഖത്തെ 14-ാം നമ്പര്‍ ബര്‍ത്തിന് സമീപം നിയന്ത്രണം വിട്ട് കടലില്‍ വീഴുകയായിരുന്നു. സമീപത്തുകൂടി കടന്നുപോയ ടഗ്ഗിലെ ജീവനക്കാരാണ് ലോറി കടലില്‍ വീഴുന്നത് കണ്ട് വിവരം അധികൃതരെ അറിയിച്ചത്. ഇതേ തുടര്‍ന്ന് സി.ഐ.എസ്.എഫ് ദ്രുതകര്‍മസേനയെത്തി കടലില്‍ തിരച്ചില്‍ നടത്തുകയും ഒരു മണിക്കൂറിനകം രാജേസാബിനെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിക്കുകയുമായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാജേസാബ് മരിച്ചത്. വൈകിട്ടോടെ ലോറി കണ്ടെത്തി കരക്കെത്തിച്ചപ്പോള്‍ അതിനകത്ത് കുടുങ്ങിയ നിലയില്‍ ഭീമപ്പയുടെ മൃതദേഹമുണ്ടായിരുന്നു.

Related Articles
Next Story
Share it