മാര്‍ബിള്‍ സ്ലാബുകളുമായി പോകുകയായിരുന്ന ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ബീഹാര്‍ സ്വദേശി മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതരം
വിട്‌ള: വിട്‌ളയില്‍ മാര്‍ബിള്‍ സ്ലാബുകളുമായി പോകുകയായിരുന്ന ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ബീഹാര്‍ സ്വദേശി മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാര്‍ സ്വദേശിയും കൂലിതൊഴിലാളിയുമായ ശുഭചന്ദ്ര ഘടാവര്‍ (60) ആണ് മരിച്ചത്. ബീഹാര്‍ സ്വദേശികളായ പവന്‍, കല്ലടുക്ക സ്വദേശി ആദം, മകന്‍ അര്‍ഷാദ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആസ്ത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. വിട്‌ള കരോപ്പടി ഗ്രാമത്തിലെ ഒടിയൂരില്‍ മാര്‍ബിള്‍ സ്ലാബുകളുമായെത്തിയ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് വിട്ളയിലെ സ്‌കൂളിലേക്ക് മാര്‍ബിള്‍ […]

വിട്‌ള: വിട്‌ളയില്‍ മാര്‍ബിള്‍ സ്ലാബുകളുമായി പോകുകയായിരുന്ന ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ബീഹാര്‍ സ്വദേശി മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാര്‍ സ്വദേശിയും കൂലിതൊഴിലാളിയുമായ ശുഭചന്ദ്ര ഘടാവര്‍ (60) ആണ് മരിച്ചത്. ബീഹാര്‍ സ്വദേശികളായ പവന്‍, കല്ലടുക്ക സ്വദേശി ആദം, മകന്‍ അര്‍ഷാദ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആസ്ത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. വിട്‌ള കരോപ്പടി ഗ്രാമത്തിലെ ഒടിയൂരില്‍ മാര്‍ബിള്‍ സ്ലാബുകളുമായെത്തിയ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് വിട്ളയിലെ സ്‌കൂളിലേക്ക് മാര്‍ബിള്‍ സ്ലാബുകളുമായി വരികയായിരുന്നു ലോറി. ലോറി സ്‌കൂളിന് സമീപത്തെത്തിയപ്പോള്‍ താഴോട്ടുള്ള ഇറക്കത്തില്‍ നിയന്ത്രണംവിടുകയും ചെരിവിന്റെ അറ്റത്തുള്ള ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. കെട്ടിടത്തിന്റെ മതില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. പിന്നില്‍ കയറ്റിയിരുന്ന മാര്‍ബിളുകള്‍ ഡ്രൈവറുടെ ക്യാബിനിലേക്ക് തെന്നി വീണു. ലോറിയിലുണ്ടായിരുന്ന ശുഭചന്ദ്രയുടെ തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മറ്റ് മൂന്നുപേരുടെ അരക്കെട്ടിനും കാലുകള്‍ക്കുമായാണ് ഗുരുതര പരിക്കേറ്റത്. സംഭവത്തില്‍ വിട്ള പൊലീസ് കേസെടുത്തു.