ടി ആര്‍ പി റേറ്റിംഗ് തട്ടിപ്പ്: റിപ്പബ്ലിക് ടി വി സി.ഇ.ഒ. വികാസ് ഖഞ്ചന്‍ധാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: ടി ആര്‍ പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി വി സി.ഇ.ഒ. വികാസ് ഖഞ്ചന്‍ധാനി അറസ്റ്റിലായി. മുംബൈ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് രാവിലെ പോലീസ് വീട്ടിലെത്തി ഖഞ്ചന്‍ധാനിയെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടി വി, ബോക്സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകള്‍ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നാണ് കേസ്. റിപ്പബ്ലിക് ടി വി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗ് ഉള്‍പ്പെടെ 12 പേരെ നേരത്തേ […]

മുംബൈ: ടി ആര്‍ പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി വി സി.ഇ.ഒ. വികാസ് ഖഞ്ചന്‍ധാനി അറസ്റ്റിലായി. മുംബൈ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് രാവിലെ പോലീസ് വീട്ടിലെത്തി ഖഞ്ചന്‍ധാനിയെ അറസ്റ്റ് ചെയ്തത്.

റിപ്പബ്ലിക് ടി വി, ബോക്സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകള്‍ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നാണ് കേസ്. റിപ്പബ്ലിക് ടി വി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗ് ഉള്‍പ്പെടെ 12 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ബാരോമീറ്റര്‍ സ്ഥാപിച്ച് റേറ്റിംഗ് നടത്തുന്ന ഹാന്‍സ് റിസര്‍ച്ച് ഗ്രൂപ് നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ ആറിനാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മുംബൈ നഗരത്തില്‍ ടി ആര്‍ പി റേറ്റിംഗിനായി രണ്ടായിരത്തോളം വീടുകളിലാണ് ഹാന്‍സ് റിസര്‍ച്ച് ഗ്രൂപ് ബാരോമീറ്റര്‍ സ്ഥാപിച്ചത്. വീടുകളില്‍ ആളില്ലാത്തപ്പോള്‍ പോലും പ്രത്യേക ചാനലുകള്‍ തുറന്നു വെക്കുന്നതിന് പ്രതിമാസം 500 രൂപ വീതം ഉപഭോക്താക്കള്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍.

Related Articles
Next Story
Share it