മംഗളൂരുവിലെ വി.എച്ച്.പി ഓഫീസില്‍ ആയുധപൂജക്കിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ത്രിശൂല്‍ ദീക്ഷ നടത്തി, ആയുധങ്ങള്‍ ഉപയോഗിക്കുമെന്ന് പ്രതിജ്ഞ; അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു

മംഗളൂരു: മഹാനവമിദിനത്തില്‍ മംഗളൂരുവിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ത്രിശൂല്‍ ദീക്ഷ നടത്തി. ഇതുസംബന്ധിച്ച വിവരം ലഭിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മംഗളൂരു ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടന്ന ആയുധപൂജയില്‍ വിഎച്ച്പിയും ബജ്റംഗ്ദളും ത്രിശൂല്‍ ദീക്ഷ നടത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ആയുധപൂജ സമയത്താണ് ഇത് ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ത്രിശൂല്‍ പൂജ നിയമത്തിന് എതിരാണോ എന്ന് പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് […]

മംഗളൂരു: മഹാനവമിദിനത്തില്‍ മംഗളൂരുവിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ത്രിശൂല്‍ ദീക്ഷ നടത്തി. ഇതുസംബന്ധിച്ച വിവരം ലഭിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മംഗളൂരു ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടന്ന ആയുധപൂജയില്‍ വിഎച്ച്പിയും ബജ്റംഗ്ദളും ത്രിശൂല്‍ ദീക്ഷ നടത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ആയുധപൂജ സമയത്താണ് ഇത് ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ത്രിശൂല്‍ പൂജ നിയമത്തിന് എതിരാണോ എന്ന് പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വിഎച്ച്പി മംഗളൂരു ഡിവിഷന്‍ സെക്രട്ടറി ശരണ്‍ പമ്പ്‌വെല്‍, ബജ്റംഗ്ദള്‍ നേതാവ് രഘു സകലേഷ്പുര എന്നിവരുടെ നേതൃത്വത്തിലാണ് ആയുധപൂജ നടന്നത്. ഉഡുപ്പിയിലും പുത്തൂരിലും സമാനമായ പൂജകള്‍ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. മംഗളൂരു വി.എച്ച്.പി ഓഫീസിലെ ആയുധപൂജയ്ക്ക് ശേഷം 150 ഓളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ത്രിശൂലം നല്‍കുകയും ആയുധം ഉപയോഗിക്കുമെന്ന് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഇതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്.

Related Articles
Next Story
Share it