ത്രിപുരയില്‍ കോണ്‍ഗ്രസിനെ ചേര്‍ത്ത് നിര്‍ത്താന്‍ സി.പി.എം
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ സി.പി.എം തീരുമാനം. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല. ബി.ജെ.പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനാണ് ത്രിപുര സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായത്. യെച്ചൂരിയും കാരാട്ടും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വിഷയം വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.ബി.ജെ.പിക്കെതിരായ പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തലാണ് കോണ്‍ഗ്രസിന്റെ സഹകരണം തേടുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നത്. ഇന്നലെയും ഇന്നുമായി ചേര്‍ന്ന സംസ്ഥാന സമതി യോഗത്തില്‍ വിഷയം […]

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ സി.പി.എം തീരുമാനം. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല. ബി.ജെ.പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനാണ് ത്രിപുര സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായത്. യെച്ചൂരിയും കാരാട്ടും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വിഷയം വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
ബി.ജെ.പിക്കെതിരായ പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തലാണ് കോണ്‍ഗ്രസിന്റെ സഹകരണം തേടുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നത്. ഇന്നലെയും ഇന്നുമായി ചേര്‍ന്ന സംസ്ഥാന സമതി യോഗത്തില്‍ വിഷയം ചര്‍ച്ചയായി. സംസ്ഥാനത്തിന്റെ നിലപാട് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ. അതിനാല്‍ കോണ്‍ഗ്രസിന്റെയും തിപ്രമോത്ത പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ഭരണം നേടാമെന്നതാണ് സി.പി.എം കരുതുന്നത്. സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ പിന്നീട് സീറ്റ് വിഭജന ചര്‍ച്ചയാകും വെല്ലുവിളി. ഇരുപത് സീറ്റില്‍ ശക്തിയുള്ള തിപ്ര മോത പാര്‍ട്ടി ഇരട്ടിയിലധികം സീറ്റുകള്‍ വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. എങ്കിലും ഇവര്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്ല പ്രകടനം നടത്തിയാല്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകുമെന്ന സൂചനയാണ് യെച്ചൂരിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.